സോളാര്‍ കേസ്; കെ.സി വേണുഗോപാലിനെതിരെ സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകള്‍ കൈമാറി

സോളാര്‍ കേസ്; കെ.സി വേണുഗോപാലിനെതിരെ സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകള്‍ കൈമാറി

തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ തെളിവുകള്‍ സിബിഐ അന്വേഷണ സംഘത്തിന് പരാതിക്കാരി കൈമാറി.

മന്ത്രി വസതിയായ റോസ് ഹൗസിലെ 2012 മെയ് മാസത്തെ ദൃശ്യങ്ങളും തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ രേഖകളും അടക്കമുള്ള ഡിജിറ്റൽ െളിവുകളാണ് കൈമാറിയിരിക്കുന്നത്. കെ.സി വേണുഗോപാലിനെതിരായ കേസിലെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

കെ.സി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി ആരോപിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും ഇവര്‍ ആരോപിച്ചിരുന്നു.

Leave A Reply
error: Content is protected !!