നിരോധിത ഗുളികകള്‍ വില്‍പ്പന നടത്തിയ ഫാര്‍മസിസ്റ്റ് അറസ്റ്റിൽ

നിരോധിത ഗുളികകള്‍ വില്‍പ്പന നടത്തിയ ഫാര്‍മസിസ്റ്റ് അറസ്റ്റിൽ

കുവൈറ്റ്: നിരോധിത ഗുളികകളുടെ വന്‍ ശേഖരണവുമായി ഫാര്‍മസിസ്റ്റ് കുവൈത്തില്‍ അറസ്റ്റിൽ. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിരോധിത ഗുളികകള്‍ വില്‍പ്പന നടത്തിയതിന് ഈജിപ്ത് സ്വദേശിയായ ഫാര്‍മസിസ്റ്റാണ് പിടിയിലായത്.

ഈജിപ്ത് സ്വദേശിയായ ഫാര്‍മസിസ്റ്റ് അനധികൃതമായി മരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. 4000 കുവൈത്ത് ദിനാര്‍ വിലയുള്ള 100 പെട്ടി മരുന്നുകള്‍ വില്‍പ്പന നടത്തുന്നതിനിടെ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. പല വിഭാഗത്തിലുള്ള മൂന്നു ലക്ഷം ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Leave A Reply
error: Content is protected !!