കുത്തിതിരിപ്പ് ഉണ്ടാക്കാൻ ബിന്ദു ചേച്ചി ബെസ്റ്റാ

കുത്തിതിരിപ്പ് ഉണ്ടാക്കാൻ ബിന്ദു ചേച്ചി ബെസ്റ്റാ

എന്തായാലും, ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ബിന്ദു ചേച്ചി മാസ്സ് ആണ്. എന്തായാലും കൊള്ളാം ബിന്ദു ചേച്ചി. ബിന്ദു ചേച്ചിയുടെ ഈ കുത്തി തിരിപ്പ് തന്ത്രങ്ങളില്ലേ അത് കോൺഗ്രസിൽ മാത്രമേ വേവുകയുള്ളൂ. കാരണം ഇത് പാർട്ടി വേറെയാണ്. വിഷയം ഈരാറ്റുപേട്ട നഗരസഭയിൽ യു ഡി എഫിന് ഭരണം പോയത് തന്നെയാണ്. യു ഡി എഫിന് ഭരണം പോയതിന്റെ ആഘാതമാണോ എന്ന അറിയില്ല. എന്നയാലും ഒരു കുത്തിത്തിരിപ്പ് പോസ്റ്റ് ഒകെ ഇട്ടിട്ടുണ്ട്. ഭരണത്തിലെത്താൻ എസ് ഡി പി ഐയുടെ പിന്തുണ വേണ്ട എന്നതായിരുന്നു തുടക്കം മുതൽ എൽ ഡി എഫ് സ്വീകരിച്ചിരുന്ന നിലപാട്. അതെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചിരുന്നത്. പിന്നെ ഇടക്ക് ഇടക്ക് നിലപാട് മാറ്റി പറയാൻ ഇത് കോൺഗ്രസ് അല്ല എന്ന കാര്യം കൂടി ബിന്ദു ചേച്ചിയെ ഓർമിപ്പിക്കുന്നു എന്ന് മാത്രം. പിന്നെ എസ്ഡിപിഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് നേരത്തെ തന്നെ മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കിയിരിയ്ക്കുന്നു. അത് മാത്രമല്ല നഗര സഭ ഭരിക്കാന്‍ വേണ്ടി എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ല. ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിതനയമാണ്. അതില്‍ നിന്ന് പിന്‍മാറ്റമില്ല. അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഐഎമ്മിന് ആവശ്യമില്ല. എന്നാൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അവര്‍ വോട്ടു ചെയ്തുവെന്നത് സത്യമാണ്. അത് സിപിഐഎമ്മുമായോ ഇടതുപക്ഷമായിട്ടോ ചര്‍ച്ചയോ ആശയവിനിമയമോ നടത്തിയിട്ടല്ല എന്ന കാര്യം കൂടി മനസിലാക്കുന്നത് നല്ലതായിരിക്കും, എന്തായാലും ചേച്ചി വിചാരിച്ചു വച്ചിരിക്കുന്ന പോലെ അന്തർധാരകൾ ഒന്നും തന്നെ ഇവിടെ ഇല്ല. നേരത്തെ പറഞ്ഞതെ പോലെ എസ്ഡിപിഐ കാരുടെ വോട്ടുകൾ കൊണ്ടുള്ള വിജയം സിപിഐഎമ്മിന് ആവശ്യമില്ല. അതുമാത്രമല്ല പിന്നെ അവരുമായി ഒരു ബന്ധവും ഒരിക്കലും ഉണ്ടാക്കില്ല. എപ്പോഴെങ്കിലും എസ്ഡിപിഐ വോട്ട് അനുകൂലമായി ലഭിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം രാജി വച്ച്, ശക്തമായ നിലപാട് സിപിഐഎം സ്വീകരിച്ചിട്ടുണ്ട്. മുമ്പ് രണ്ടുതവണ എസ്ഡിപിഐയുടെ വോട്ടില്‍ എല്‍ഡിഎഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ ഉടന്‍തന്നെ രാജിവെച്ച് ചരിത്രമാണുള്ളത് പാർട്ടിക്ക് ഉള്ളത്. ആ കാര്യം കൂടി മറക്കരുത്. പിന്നെ അന്തർദാര വഴി വോട്ടു പിടിച്ച കഥകൾ ഒകെ നമ്മൾ ഒരു പാട് കേട്ടിട്ടുണ്ട്.

കോലീബി സഖ്യവും, ബിജെപി ഏതാ കോൺഗ്രസ് ഏതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള പ്രചാരണ അജണ്ടകൾ ഒകെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതാണ്. അതിന്റെ തെളിവുകളും ഉണ്ട്. തൃപ്പൂണിത്തുറ മണ്ഡലം പിന്നെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ നേമം മണ്ഡലം. ഇത് ഒകെ അതിന് ഒരു ഉദാഹരങ്ങളാണ് അത് കൊണ്ട് തന്നെ ആരോകെ തമ്മിലാണ് അന്തർധാര എന്ന് എല്ലാർക്കും അറിയാം. പിന്നെ കരഞ്ഞു നിലവിളിച്ച് കൊല്ലത്ത് മത്സരിക്കാൻ സീറ്റ് വാങ്ങിയ ചരിത്രം ഒന്നും ആരും മറന്നിട്ടുമില്ല. അവസാനം പെട്ടിതുറന്നപ്പോഴും ബിന്ദു ചേച്ചിയ്ക്ക് പൊട്ടി കരയേണ്ടി വന്നു. അത് മാത്രമല്ല കോൺഗ്രസിലെ കാലുവാരലിനെ കുറിച്ചും കുത്തി തിരിപ്പിനെ കുറിച്ചും ഒന്നും ഞാൻ പറയേണ്ടതില്ലലോ. അത് ഇപ്പോൾ ബിന്ദു ചേച്ചി തന്നെ എല്ലാം വെളിയപെടുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന തന്‍റെ തോൽവിയ്ക്ക് പിന്നിൽ പാര വയ്ക്കലുകളും കാലുവാരലും ഉണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നാണ് ബിന്ദു ചേച്ചി വ്യക്തമാക്കിയത്. അപ്പോ ഇനി പറ എവിടെയാണ് കുത്തിത്തിരിപ്പും കാല് വരും അന്തർധാരയും ഒകെ നടക്കുന്നത് . ഒരു സംശയവും വേണ്ട കോൺഗ്രസിൽ തന്നെഎന്തായലും പാർട്ടിയ്ക്ക് ഉള്ളിൽ തന്നെ ഏകോപനം ഇല്ലാത്തതതും, കാലു വരാലും , മുന്നണി മാറ്റവും , തമ്മിൽ തല്ലും കോൺഗ്രസിന് ഏക്കാലത്തെയും തിരിച്ചടിയാണ്. കോൺഗ്രിസിൽ ഉള്ളവർ തന്നെയാണ് കോൺഗ്രസിനെ ഇല്ലാതാകുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട. പിന്നെ കോൺഗ്രസിൻ്റെ ഓന്ത് നിറം മാറുന്ന പോലുള്ള നിലപാട് അല്ല സിപിഎമ്മിൻ്റേത്ന് എന്നകാര്യം കൂടി ബിന്ദു ചേച്ചി മനസ്സിലാക്കുന്നത് നല്ലതായിരിക്കും. തല്ക്കാലം കുത്തി തീരിപ്പ് ഇവിടെ വേകില്ല.

Leave A Reply
error: Content is protected !!