പാകിസ്ഥാനുമായുള്ള ബന്ധം വീണ്ടും പുനപരിശോധിക്കും; അമേരിക്ക

പാകിസ്ഥാനുമായുള്ള ബന്ധം വീണ്ടും പുനപരിശോധിക്കും; അമേരിക്ക

അമേരിക്ക : താലിബാനോടുള്ള പാകിസ്ഥാന്റെ മൃദുസമീപനത്തിൽ അതൃപ്തി രേഖപ്പെടുത്തി യു.എസ് . മേഖലയിൽ പാകിസ്ഥാന് നിരവധി താത്പ്പര്യങ്ങളുണ്ടെന്നും ഇതിൽ ചില നിലപാടുകൾ അമേരിക്കൻ നിലപാടുകൾക്ക് വിരുദ്ധമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു.

അഫ്ഗാന്റെ ഭാവിയെക്കുറിച്ച് പാകിസ്ഥാൻ നിരന്തരം ആശങ്ക പ്രകടിപ്പിക്കുകയും അതേ സമയം തന്നെ താലിബാൻ തീവ്രവാദികൾക്ക് രാജ്യത്ത് സുരക്ഷിത താവളമൊരുക്കുകയും ചെയ്തു. എന്നാൽ പല സമയത്തും അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കു ചേരുകയും ചെയ്തിട്ടുണ്ടെന്ന് ബ്ലിങ്കൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ 20 വർഷത്തോളം അഫ്ഗാനിൽ ചെയ്ത കാര്യങ്ങളും വരും ദിവസങ്ങളിലെ നിലപാടുകളും വിലയിരുത്തി യു.എസ് – പാക് ബന്ധം പുന പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!