കൊച്ചി കപ്പല്‍ ശാലയ്ക്ക് നേരെ വീണ്ടും ഭീക്ഷണി സന്ദേശം

കൊച്ചി കപ്പല്‍ ശാലയ്ക്ക് നേരെ വീണ്ടും ഭീക്ഷണി സന്ദേശം

കൊച്ചി: കൊച്ചി കപ്പല്‍ശാലയ്ക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം. .കപ്പല്‍ശാല തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ഇ മെയിലിലൂടെയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഇത്തവണ ഭീഷണി ലഭിച്ചിരിക്കുന്നത്.

ഇത് നാലാം തവണയാണ് കൊച്ചി കപ്പല്‍ ശാലയ്ക്കെതിരായ ഭീഷണി സന്ദേശമെത്തുന്നത്. പക്ഷെ ഇതുവരെ ഭീഷണി സന്ദേശത്തിന്റെ ഉറവിടം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തരം ഭീഷണി സന്ദേശം അയക്കുന്നതിനായി ഉപയോഗിക്കുന്ന ആപ്പ് കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചു. പ്രോട്ടോണ്‍എന്ന ആപ്പ് ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

 

Leave A Reply
error: Content is protected !!