രജനികാന്തിന്റെ കട്ടൗട്ടിൽ ആരാധകർ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവം; നടനെതിരെ കേസെടുക്കണമെന്നാവശ്യം ശക്തം

രജനികാന്തിന്റെ കട്ടൗട്ടിൽ ആരാധകർ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവം; നടനെതിരെ കേസെടുക്കണമെന്നാവശ്യം ശക്തം

​ചെന്നൈ: അണ്ണാത്തെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസിനോടനുബന്ധിച്ച് നടൻ രജനികാന്തിന്റെ കട്ടൗട്ടിൽ ആരാധകർ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവത്തിൽ നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി.തമിഴ്‌വേന്ദൻ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്.

മൃഗബലി നടത്തിയതിന് രജനിക്കെതിരെ കേസെടുക്കണമെന്നാണാവശ്യം ശക്തമായിരിക്കുന്നത്.തിരുച്ചിറപ്പള്ളിയിലാണ് സംഭവം നടന്നത്. അണ്ണാത്തയുടെ മോഷൻപോസ്റ്റർ റിലീസിനോടനുബന്ധിച്ച സൂപ്പർസ്റ്റാറിന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് തിരുച്ചിറപ്പള്ളിയിലെ രജനി രസികർ മൻട്രം പ്രവർത്തകർ ആഘോഷം നടത്തിയത്. നടന് കണ്ണുതട്ടാതിരിക്കാൻ രക്താഭിഷേകവും നടത്തി. ആട്ടിൻകുട്ടിയെ ജനമധ്യത്തിൽവച്ച് അറുത്തശേഷമായിരുന്നു രക്താഭിഷേകം. ഇതിന്റെ ദൃശ്യങ്ങൾ ആരാധകർ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

Leave A Reply
error: Content is protected !!