ഗർജ്ജനം മാത്രം ബാക്കി ഇടത്തേക്ക് ചുവട് മാറ്റി കെ പി അനിൽകുമാർ

ഗർജ്ജനം മാത്രം ബാക്കി ഇടത്തേക്ക് ചുവട് മാറ്റി കെ പി അനിൽകുമാർ

അങ്ങനെ കോൺഗ്രസിന്റെ അടുത്ത വിക്കറ്റും വീണു. എല്ലാം ഗർജിക്കുന്ന സിമ്മത്തിന്റെ ഐശ്വര്യ അല്ലാതെ എന്ത് പറയാൻ. ഇത് ഇപ്പോൾ പാർട്ടിയുടെ നിർദേശങ്ങൾ അനുസരിക്കാത്തവർ പുറത്ത് പോട്ടെ… ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. എന്ന് പറഞ്ഞിട്ട് ഒരൊറ്റ കരച്ചിൽ ആയിരുന്നു. എന്തായാലും കെപി അനില്‍കുമാറിന്റെ കൊഴിഞ്ഞു പോക്ക് കോൺഗ്രസിന് ഒരു വലിയ തിരിച്ചടി തന്നെയാണ്. അങ്ങനെ ഇന്ദിരാ ഭവനിൽ നിന്നും എ കെ ജി സെന്ററിലേക്ക്. താല്പര്യം തോന്നിയാൽ താൻ ബിജെപിയുമായി സഹകരിക്കുമെന്ന് പരസ്യമായി പറഞ്ഞ സംഘി മനസുള്ളയാളിന്റെ കൂടെ പ്രവർത്തിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെപി അനില്‍കുമാർ. ഇത് ഇപ്പോൾ ആരാണെന്ന് ആ സംഘി മനസുള്ളയാൾ എന്ന് ഞാൻ പറയണ്ടാലോ വേണമെകിൽ ഒരു ക്ലൂ തരാം ഈടായ്ക്ക് വന്ന ഗർജിക്കും അത്ര തന്നെ. എന്തായലും കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാര്‍ സിപിഐഎമ്മിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നില്ല. അന്തസോടെ ആത്മാഭിമാനത്തോടെ പൊതുപ്രവര്‍ത്തനം തുടരുമെന്ന് സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിപി ഐമ്മിലേക്ക് പോകുന്നുവെന്നുമാണ് കെപി അനില്‍കുമാര്‍ വ്യക്തമാക്കിയത്. ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. അത് മാത്രമല്ല, കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷയും നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ് ഇപ്പോൾ. നീതി നിഷേധത്തിന് എതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ച് കൊണ്ട് വ്യക്തമാക്കിയിരുന്നു. അതേസമയം ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെഎന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ ക്രിയാത്മകമായി എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്ന ചോദ്യവും എപി അനില്‍കുമാര്‍ ഉന്നയിച്ചിരുന്നു. മതേതരത്വത്തിന് വെല്ലുവിളി ഉയരുമ്പോള്‍ കാഴ്ച്ചകാരുടെ റോളിലാണ് കോണ്‍ഗ്രസെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു.

43 വർഷത്തെ കോൺഗ്രസ്‌ പ്രവർത്തനമാണ് അനിൽ കുമാർ അവസാനിപ്പിച്ചിരിക്കുന്നത്. ഡിസിസി പുനഃസംഘടനയിൽ അതൃപ്‌തി പ്രകടിപ്പിച്ച്‌ കടുത്ത നിലപാടെടുത്ത അനിൽകുമാറിനെ നേരത്തെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.അച്ചടക്ക നടപടിയിൽ വിശദീകരണം നൽകിയിട്ടും സസ്‌പെൻഷൻ പിൻവലിക്കാത്ത സാഹചര്യത്തിലാണ്‌ ഇപ്പോൾ രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക്‌ ഇതിനോടകം തന്നെ രാജിക്കത്ത്‌ നൽകി. സിപിഐഎമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നും ഉപാധികളില്ലാതെയാണ്‌ സഹകരിക്കുകയെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നേതൃത്വം വന്നതോടെ ആളെ നോക്കിയാണ്‌ നീതി നടപ്പാക്കുന്നതെന്നത്. നാലാം ക്ലാസിൽ തുടങ്ങിയതാണ്‌ കോൺഗ്രസ്‌ രാഷ്‌ട്രീയ പ്രവർത്തനം. താൻ അധ്യക്ഷനായിരിക്കെ യൂത്ത്‌ കോൺഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. എന്നിട്ടും പദവികളിലേക്ക്‌ തഴയുകയായിരുന്നു. 2016ലും 2021ലും കൊയ്‌ലാണ്ടി സീറ്റ്‌ നൽകാതെ തഴഞ്ഞു. 2021ൽ വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന്‌ പാർട്ടി ആവശ്യപ്പെട്ടു. പിന്നീട്‌ സീറ്റ്‌ നൽകാതെ തഴഞ്ഞു. വട്ടിയൂർക്കാവിൽ സീറ്റ്‌ തരാമെന്ന്‌ പറഞ്ഞത്‌ കൊയ്‌ലാണ്ടി സീറ്റ്‌ തരാതിരിക്കാനുള്ള അടവായിരുന്നു. അതുകൊണ്ട് തന്നെ പാർട്ടിയിൽ നീതി നിഷേധിക്കപെടുമെന്ന ഉത്തമബോധം ഉണ്ട്‌. കോൺഗ്രസ്‌ പാർട്ടിക്കകത്ത്‌ ജനാധിപത്യം നിലനിൽക്കുന്നുണ്ടോയെന്ന്‌ അന്വേഷിക്കേണ്ട നിലയിലാണെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു എന്നാൽ ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് കെ പി അനിൽകുമാർ ഉയർത്തിയത്‌.

പട്ടികയിലെ 14 പേരും ​ഗ്രൂപ്പുകാരാണ്. ഡിസിസി പ്രസിഡന്റുമാരെ നിശ്‌ചയിച്ച രീതി ശരിയല്ലയെന്നും ചർച്ചകൾ നടന്നിട്ടില്ലയെന്നും. അഭിപ്രായം പറഞ്ഞതിന്‌ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്‌ കോൺഗ്രസിന്റെ രീതിയല്ലഎന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനിലും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനിലും കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ പ്രതീക്ഷ നഷ്‌ടമായിയെന്നും അനിൽകുമാർ തുറന്നടിച്ചിരുന്നു. എന്തായാലും കോൺഗ്രസിന് ഏത് കഷ്ടകാലമാണ് മത്സരിച്ചുള്ള രാജിവെക്കലും, പുറത്താക്കലും ഒകെ തകൃതിയായി നടക്കുകയാണ്. കോൺഗ്രസിൽ ഇപ്പോൾ കോൺഗ്രസിൽ ഇടഞ്ഞു നിന്നിരുന്ന എ.വി.ഗോപിനാഥ് നേരത്തെ കോൺഗ്രസ് വിട്ടിരുന്നു അതിന് ശേഷം കോണ്‍​ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അം​ഗത്വം രാജിവച്ചിരിക്കുമാകയാണ് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്. ഇതിന് പിന്നാലെയാണ്. കെപി അനില്‍കുമാറും രാജിവെച്ചത്. അവസാനം പറഞ്ഞു വരുമ്പോൾ കോൺഗ്രസിൽ ഇനി ആരോകെ ഉണ്ടാകുമെന്ന് ഒരു പിടിയുമില്ല കാരണം അവസ്ഥാ അങ്ങനെയാണ്.

Leave A Reply
error: Content is protected !!