അണികൾ ഇല്ലാ…ഇനി കോൺഗ്രസ്സിൽ അടിയിൽ കൂടിയുള്ള പണികൾ മാത്രം

അണികൾ ഇല്ലാ…ഇനി കോൺഗ്രസ്സിൽ അടിയിൽ കൂടിയുള്ള പണികൾ മാത്രം

അങ്ങനെ കോൺഗ്രസ്സിലെ അടിപിടി യുടെ അവസാനം 43 വർഷത്തെ കോൺഗ്രസ്‌ പ്രവർത്തനം അവസാനിപ്പിച്ചു കെപി അനില്‍കുമാര്‍ സിപി ഐമ്മിലേക്ക് പോയിരിക്കുകയാണല്ലോ.. എന്തയാലും കോൺഗ്രസ്സിന് നേതൃത്വത്തിന് തിരിച്ചടി ആയിട്ട് ഇന്ദിരാ ഭവനിൽ നിന്നും എ കെ ജി സെന്ററിലേക്ക് ഒരാൾ കൂടെ ചേക്കേറി, പക്ഷെ അനിൽകുമാർ പോയാലും ഞങ്ങള്ക് ഒന്നുമില്ലെന്ന മാറ്റാൻ പ്രതിപക്ഷത്തിന്, പക്ഷെ എന്തായാലും കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിലെത്തിയ കെ.പി.അനില്‍ കുമാറിനെ സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തിരുന്നു, കൂടാതെ നേതാവ് കുറച്ച കാര്യങ്ങൾ കൂടെ വ്യകത്മാക്കിയിട്ടുണ്ട്, അതായത് വെറും സംഘടനാ പ്രശ്‌നം മാത്രം ഉന്നയിച്ചല്ല അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്,,ഒപ്പം തെന്നെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ കൂടി ഉന്നയിച്ചുകൊണ്ടുള്ള നിലപാടാണ് അനില്‍ കുമാര്‍ സ്വീകരിച്ചത് , അത് പാർട്ടിക്ക് സ്വാഗതാര്‍ഹമായ നിലപാടാണ്, അനില കുമാറിന്റെ രാജിക്ക് പിന്നിലും ഇപ്പോൾ സി പി ഐ എമിൽ ചേർന്നതിനു പിന്നിലും കോണ്‍ഗ്രസില്‍ നടക്കുന്ന നയപരമായ പ്രശ്‌നങ്ങള്‍ കൂടി ഇതിനകത്ത് ഉണ്ട്. ഏകാധിപത്യ പ്രവണത, മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത നിലപാട്, ആര്‍.എസ്.എസിനോടുള്ള മൃദുസമീപനം അങ്ങനെയുള്ള വിവിധ പ്രശ്‌നങ്ങളാണ് അനിൽ കുമാർ ഉന്നയിച്ചിരിക്കുന്നത്. വെറും സംഘടനാ പ്രശ്‌നങ്ങള്‍ മാത്രമല്ല. രാഷ്ട്രീയപ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിലപാട്, അതുകൊണ്ടൊക്കെ തന്നെ ഒരുപക്ഷെ ഭാവിയിൽ ഇനിയും കോൺഗ്രസ്സിൽ തന്നെ കൊഴിഞ്ഞു പോക്ക് ഉണ്ടാകുമോ എന്ന നമ്മൾ കാത്തിരുന്നു കാണേണ്ടി വരും ശെരിക്കും പറഞ്ഞാൽ ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. അത് മാത്രമല്ല, കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷയും നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ് ഇപ്പോൾ.

നീതി നിഷേധത്തിന് എതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ച് കൊണ്ട് വ്യക്തമാക്കിയിരുന്നു. കൂടാതെ കോൺഗ്രസ്സിന്റെ പുതിയ പരിഷ്കരണം കൊണ്ട് വരുന്നതിന്റെ ഭാഗമായി കേദാർ സംവിധാനം കൊണ്ട് വരുമെന്ന് പറഞ്ഞതിനോടുള്ള അഭിപ്രായവും കോടിയേരി വ്യകത്മാക്കിയിട്ടുണ്ട്, അതായത് കേഡര്‍ പാര്‍ട്ടി എന്ന് അവര്‍ പറഞ്ഞതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായിട്ടില്ല, കേഡര്‍ പാര്‍ട്ടി എന്ന് പറഞ്ഞതുകൊണ്ട് അങ്ങനെയാവില്ല. അതിനാവശ്യമായ പ്രത്യയശാസ്ത്രം വേണം. സംഘടനാ സംവിധാനം വേണം. കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ കേഡര്‍ സംവിധാനത്തിന് സഹായകരമായതല്ല, പിന്നെ കോൺഗ്രസ്സ് പാർട്ടി ആ കാര്യത്തിൽ സി പി എമ്മിനെ കണ്ടു പഠിക്കുവാണേൽ അവര്ക് തെറ്റി സംഘടനാപരമായ ചട്ടക്കൂടിനുളളിൽ നിന്നുകൊണ്ട് ഏകോപിക്കപ്പെട്ട രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സിപിഎമ്മിന് സാധിക്കുന്നുണ്ട്.

പാർട്ടി തീരുമാനത്തിന് അപ്പുറത്തേക്ക് പൊതുഇടങ്ങളിൽ ഒരു നേതാവ് പോലും അഭിപ്രായ പ്രകടനം നടത്തുകയും ഇല്ല. പാർട്ടി എടുക്കുന്ന തീരുമാനം താഴേ തട്ട് മുതൽ മേൽ തട്ട് വരെ കൃത്യമായി പാലിക്കപ്പെടുകയും ചെയ്യും. ഇതേ ഗുണം തന്നെയാണ് കേരളത്തിൽ മറ്റു പാർട്ടിക്കാർക്ക് ഇല്ലാത്തതും പ്രതെകിച്ചു കോൺഗ്രസ്സിന്. അത്‌കൊണ്ട് തന്നെ ആ കാര്യത്തിൽ കോൺഗ്രസ്സ് വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്…. മാത്രവുമല്ല ഇന്ന് കോണ്‍ഗ്രിലുള്ള പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കേന്ദ്രത്തിലും തമ്മിലടിയും പ്രശ്‌നങ്ങളും. സംസ്ഥാന കോണ്‍ഗ്രസിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ നടക്കുന്നു. പ്രതിപക്ഷത്ത് ആദ്യമായി അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു അഞ്ച് വര്‍ഷം കൂടി ഇരിക്കേണ്ടി വരുന്നു. ഇങ്ങനെയുള്ള പ്രതികൂല സാഹചര്യം അവര്‍ക്കുണ്ട്. യു.ഡി.എഫ് തകരുന്നു എന്നതിനേക്കാള്‍ അവര്‍ ഒറ്റപെടുകയാണ്, അത്‌കൊണ്ട് പ്രതിപക്ഷമേ, ഒന്ന് അറിഞ്ഞും കണ്ടും കാര്യങ്ങൾ നീക്കാൻ തുടങ്ങിക്കൊള്ളൂ , കോടിയേരി അവസാനം ഒരു വാക്കിയ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്, മറ്റു പാർട്ടി വിട്ടു വരുന്നവർക്ക് അര്‍ഹമായ പരിഗണന സി.പി.ഐ.എം മുന്‍പും കൊടുത്തിട്ടുണ്ടെന്നും ഇനിയും കൊടുക്കുമെന്നും, അതുകൊണ്ട് കൊഴിഞ്ഞു പൊക്കാൻ തടയാൻ ഉള്ള പ്രവർത്തനം എന്ന തന്നെ ആരംഭിച്ചെക്ക്

Leave A Reply
error: Content is protected !!