പ്രാഞ്ചിയേട്ടൻ’ രണ്ടാം ഭാഗം വരുന്നു ; മെഗാ സ്റ്റാർ ഓക്കേ പറഞ്ഞു

പ്രാഞ്ചിയേട്ടൻ’ രണ്ടാം ഭാഗം വരുന്നു ; മെഗാ സ്റ്റാർ ഓക്കേ പറഞ്ഞു

ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരക്‌സാരം നേടിയ 2010 ലെ മികച്ച ചിത്രങ്ങളിലൊന്നായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് രണ്ടാം ഭാഗം ഒരുങ്ങുന്നു. രഞ്ജിത്ത് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പ്രാഞ്ചിയേട്ടന്‍. മമ്മൂട്ടി അവതരിപ്പിച്ച തൃശൂർ സ്ലാങ് സംസാരിക്കുന്ന അരി പ്രാഞ്ചി എന്ന കഥാപാത്രത്തെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുമാകയായിരുന്നു. പ്രിയമാണിയാണ് പത്മശ്രീയെന്ന നായികാ കഥാപാത്രമായി എത്തിയത്.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായും ഒരു വണ്‍ ലൈന്‍ കിട്ടിയപ്പോള്‍ മമ്മൂട്ടിയോട് പറഞ്ഞെന്നും ഇഷ്ടമായെന്നും രഞ്ജിത്ത് വിശദീകരിച്ചു.ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് ഏറെ നാളായി ചിന്തിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ തിരക്കഥ എഴുതിക്കൊണ്ടിരിയ്ക്കുകയാണ്- രഞ്ജിത്ത് വ്യക്തമാക്കി.

Leave A Reply
error: Content is protected !!