ജയിക്കാൻ ഇരക്കേണ്ട അവസ്ഥ സിപിഐഎമ്മിനല്ല കോൺഗ്രസ്സിനാണ്

ജയിക്കാൻ ഇരക്കേണ്ട അവസ്ഥ സിപിഐഎമ്മിനല്ല കോൺഗ്രസ്സിനാണ്

കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് പിന്തുണയുമായി എസ്.ഡി.പി.ഐ രംഗത്തെത്തിയതോടെ യുഡിഎഫിന് ഭരണം നഷ്ടമായത്, നഗരസഭ ചെയർ പേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുൾ ഖാദറിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യു ഡി എഫ് പുറത്തായി. ഈരാറ്റുപേട്ട നഗരസഭയിൽ 28 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവിശ്വാസ പ്രമേയം പാസാക്കാനായി 15 വോട്ടാണ് വേണ്ടിയിരുന്നത്. ഒമ്പത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ് ഡി പി ഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. മുസ്ലിം ലീഗിനായിരുന്നു യുഡിഎഫില്‍ അധ്യക്ഷ സ്ഥാനം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയുള്‍പ്പെടെ 14 അംഗങ്ങളാണ് യുഡിഎഫിനെ പിന്തുണച്ചിരുന്നത്. എന്നാൽ ഭരണത്തിലെത്താൻ എസ് ഡി പി ഐയുടെ പിന്തുണ വേണ്ട എന്നതായിരുന്നു തുടക്കം മുതൽ എൽ ഡി എഫ് സ്വീകരിച്ചിരുന്ന നിലപാട്. അതെ നിലപാട് തന്നെയാണ് ഇപ്പോഴും എപ്പോഴും. പക്ഷെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് എസ് ഡി പി ഐ രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്ന്നാണ് യു ഡി എഫിന് ഭരണമാ നഷ്ടമായത്. പക്ഷെ എന്ന് കരുതി ഇനി അങ്ങോട്ട് ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ-സിപിഎം സഖ്യം എന്നൊക്കെയുള്ള വ്യാമോഹം ഒന്നും വേണ്ടന് എന്നാണ് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചിരിക്കുന്നത്. അതായത് ഇപ്പോൾ എസ ഡി പി ഐ പിന്തുണച്ചു എന്ന് കരുതി സിപിഎം നേതാക്കള്‍ എസ്ഡിപിഐയുമായി ഒരുതരത്തിലുമുള്ള ചര്‍ച്ചയോ ആശയവിനിമയമോ ഇത് വരെ നടത്തിയിട്ടില്ല. കൂടാതെ എസ്ഡിപിഐയുമായി സിപിഎം ഒരിക്കലും ബന്ധമുണ്ടാക്കിയിട്ടില്ല. മാത്രവുമല്ല നേരത്തെ മൂന്ന് തവണ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന്റെ ചെയര്‍മാനെ തിരഞ്ഞെടുത്തപ്പോള്‍ ആ നിമിഷം തന്നെ രാജിവെച്ചുപോയ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. തുടര്‍ന്നും ഇതുതന്നെയാണ് ഇപ്പോഴും പാര്‍ട്ടിയുടെ നിലപാട്. എസ്ഡിപിഐയുമായി ബന്ധം സ്ഥാപിച്ച് ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം നേടാന്‍ സിപിഎം നിൽക്കില്ലെന്ന ഉറച്ചനിലപട് തന്നെയാണ്, അല്ലാതെ ഇപ്പോൾ പ്രതിപക്ഷ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും പാര്‍ട്ടി തയ്യാറല്ല. നഗരസഭയില്‍ അവിശ്വാസ പ്രമേയം വന്നപ്പോള്‍ അവര്‍ വോട്ടുചെയ്തുവെന്നത് ശരിയാണ്. എന്നാല്‍ അത് ഏതെങ്കിലും തരത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലല്ല. ഭരിക്കാന്‍ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്ന പരിപാടിയെ ഇല്ല, ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിതനയമാണ് അതില്‍ നിന്ന് പിന്‍മാറ്റമില്ല. അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഐഎമ്മിന് ആവശ്യമില്ല.

വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍പേഴ്‌സണായിരുന്ന മുസ്ലീം ലീഗിലെ സുഹ്‌റാ അബ്ദുള്‍ ഖാദറിനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത് എന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്ന് കരുതി മറ്റുള്ള പാർട്ടികളുടെ പോലെ പ്രതെകിച്ചു കോണ്‍ഗ്രസിന്റെ നിലപാടും നിലവാരവുമല്ല സിപിഐഎമ്മിന്. എല്ലാക്കാലത്തും എസ്ഡിപിഐയെ ഇടതുപക്ഷം രാഷ്ട്രീയമായി എതിര്‍ത്തിട്ടുണ്ട്. ആ നിലപാടില്‍ മാറ്റമില്ല. എന്ന വളരെ വ്യക്തമായി മന്ത്രി പറഞ്ഞിട്ടുണ്ട്, കേട്ടല്ലോ, അവരുടെ പിന്തുണയോടെയാണ് ആൺ യു ഡി എഫ് പുറത്തായത് എന്നൊക്കെ ശെരി തന്നെ എന്ന കരുതി.. ഇത് സി പി എം എന്ന് പറഞ്ഞ പാർട്ടിയാണ്, അവരുടെ നിലപട് അത് എന്നും ഉറച്ചത് തെന്നെയാണ്.. അല്ലാതെ മറുകണ്ടം ചാടുന്ന പരിപാടിയൊന്നും ഇവിടെ നടക്കില്ല.. അതിപ്പോൾ ആരുടെ പിന്തുണ ലഭിച്ചാലും, ആരൊക്കെ വന്നാലും അതിൽ ഒരു മാറ്റവും വരൻ പോകുന്നില്ല എന്നുള്ളത് ഉറപ്പ് തെന്നെയാണ്.

Leave A Reply
error: Content is protected !!