മംഗലൂരുവില്‍ നിപ ഭീതി അകലുന്നു; ലാബ് ടെക്നീഷ്യന്‍റെ പരിശോധനാഫലം നെഗറ്റീവായി

മംഗലൂരുവില്‍ നിപ ഭീതി അകലുന്നു; ലാബ് ടെക്നീഷ്യന്‍റെ പരിശോധനാഫലം നെഗറ്റീവായി

മംഗ്ലൂരു: മംഗ്ലൂരുവിൽ നിപ വൈറസ് സംശയിച്ച ലാബ് ടെക്നീഷ്യന്‍റെ പരിശോധന ഫലം നെഗറ്റീവായി. പുനെയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇന്നുതന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

കാർവാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്ന് എത്തിയ ഒരാളുമായി ഇയാള്‍ അടുത്ത സമ്പർക്കം പുലർത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.

Leave A Reply
error: Content is protected !!