ഗോകുലം വനിതാ ടീം അടുത്ത സീസണിനുള്ള തയ്യാറെടുപ്പിൽ

ഗോകുലം വനിതാ ടീം അടുത്ത സീസണിനുള്ള തയ്യാറെടുപ്പിൽ

കോഴിക്കോട്: ഗോകുലം കേരള വനിതാ ടീം പുതിയ സീസണിനായുള്ള കരു നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ടീമിന്റെ ക്യാമ്പ് വ്യാഴാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തുടങ്ങും. പി.വി. പ്രിയയാണ് ഇത്തവണയും മുഖ്യപരിശീലക.

എ.എഫ്.സി. വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനുള്ളതിനാല്‍ ടീമിന്റെ കരുത്തുകൂട്ടാന്‍ മാനേജ്മെന്റ് പുതിയ താരങ്ങളെയും എത്തിച്ചു കഴിഞ്ഞു. ഗോള്‍കീപ്പര്‍മാരായ അദിതി ചൗഹാന്‍, ശ്രേയാ ഹൂഡ, പ്രതിരോധത്തില്‍ റിതുറാണി, മനീഷാ പന്ന, രഞ്ജനാ ചാനു, മധ്യനിരയില്‍ സൗമ്യ ഗഹ്ലോട്ട്, മനീഷാ കല്യാണ്‍, ദാങ്മേയ് ഗ്രേസ്, മുന്നേറ്റത്തില്‍ കരിഷ്മ ശിര്‍വോയ്കര്‍ എന്നിവരാണ് ഗോകുലത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ. കൂടാതെ മധ്യനിരയില്‍ ജ്യോതി, കശ്മീന എന്നിവരുമുണ്ട്.

ഘാന ദേശീയടീമില്‍ കളിക്കുന്ന സ്ട്രൈക്കറും ഡിഫന്‍ഡറും ടീമിലേക്കെത്തും. 17 മലയാളിതാരങ്ങളുണ്ട്. മ്യാന്‍മറില്‍നിന്നുള്ള വിങ്ങറും ക്ലബ്ബിലേക്കെത്തുമെന്നാണ് റിപ്പോർട്ട്.

 

Leave A Reply
error: Content is protected !!