ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡിനുടമയായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 177 മത്സരങ്ങളില്‍ കളിച്ചാണ് റൊണാള്‍ഡോ റെക്കോഡ് സ്വന്തമാക്കിയത്.

ഇതേ നേട്ടം കൈവരിച്ച റയലിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഇകെര്‍ കസിയസ്സുമായി റെക്കോഡ് പങ്കിടുകയാണ് റൊണാള്‍ഡോ. എന്നാൽ ചാമ്പ്യന്‍സ് ലീഗിലെ അടുത്ത മത്സരത്തില്‍ കളിച്ചാല്‍ റൊണാള്‍ഡോ കസിയസ്സിനെ മറികടന്ന് ഈ നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കും.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്.

Leave A Reply
error: Content is protected !!