”ഇനി നമ്മൾ ഇടപെടണ്ട… ”; സര്‍ക്കാര്‍ രൂപീകരണം ശരിയായില്ല, താലിബാന്‍ നേതത്വത്തില്‍ ഭിന്നത

”ഇനി നമ്മൾ ഇടപെടണ്ട… ”; സര്‍ക്കാര്‍ രൂപീകരണം ശരിയായില്ല, താലിബാന്‍ നേതത്വത്തില്‍ ഭിന്നത

 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ സർക്കാർ രൂപീകരിക്കുന്നതിനെ ചൊല്ലി താലിബാൻ നേതൃത്വത്തിൽ ഭിന്നത അതിരൂക്ഷമാകുന്നു. താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ല ബരാദറും ഹഖാനി ഭീകര സംഘത്തിന്റെ തലവൻ ഖലീലുൽ റഹ്മാൻ ഹഖാനിയും നേർക്കുനേർ വാക്‌പോര് നടന്നതായി താലിബാൻ വൃത്തങ്ങൾ അറിയിച്ചു.

കാബൂളിലെ കൊട്ടാരത്തിൽ ഇരുവരുടെയും അനുയായികൾ ചേരിതിരിഞ്ഞു വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. ബരാദർ ആയിരിക്കും അഫ്ഗാൻ സർക്കാരിനെ നയിക്കുക എന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ഉപപ്രധാനമന്ത്രി പദം മാത്രമാണ്ബറാദറിന് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാൻ സ്ഥാപകൻ തന്നെ തഴയപ്പെട്ടതിൽ അണികൾ വളരെ ക്ഷുഭിതരാണ്.

Leave A Reply
error: Content is protected !!