കാറ് അലക്ഷ്യമായി ഓടിച്ചത് ചോദ്യം ചെയ്തയാളെ ഡ്രെെവർ വെട്ടി

കാറ് അലക്ഷ്യമായി ഓടിച്ചത് ചോദ്യം ചെയ്തയാളെ ഡ്രെെവർ വെട്ടി

ഓയൂർ: കാറ് അലക്ഷ്യമായി ഓടിച്ചത് ചോദ്യം ചെയ്തയാളെ ഡ്രെെവർ വെട്ടി. മുളയറച്ചാൽ താജുദ്ദീൻ മൻസിലിൽ താഹ അലിയാര് കുഞ്ഞ് (38) നാണ് വെ​േട്ടറ്റത്​.

വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ ജങ്ഷനിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു സംഭവം. പല തവണ കാറ് അലക്ഷ്യമായി നിരത്തിലൂടെ ഓടിച്ചത് റാേഡിൽ നിന്ന് ചാേദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്.

സംഭവത്തിൽ നിരവധി കേസിലെ പ്രതിയും ആക്കൽ പാറവിള വീട്ടിൽ ഷെഹിൻ ( 24 ) ആണ് അറസ്റ്റിലായത്​.

പൂയപ്പള്ളി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പാെലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഷെഹിനെതിരെ വിവിധ പാെലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ്​ ചെയ്​തു.

Leave A Reply
error: Content is protected !!