‘സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കണം..’; മുംബൈ പൊലീസ് സ്റ്റേഷനുകളില്‍ ‘നിര്‍ഭയ സ്ക്വാഡ്’ വരുന്നു

‘സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കണം..’; മുംബൈ പൊലീസ് സ്റ്റേഷനുകളില്‍ ‘നിര്‍ഭയ സ്ക്വാഡ്’ വരുന്നു

സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ നടപടിയായി മുംബൈയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ഭയ സ്ക്വാഡ് വരുന്നു. പഠനത്തിനും ജോലിക്കും പുറത്തുപോകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നിരവധി അതിക്രമങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുംബൈ പൊലീസ്കമ്മീഷണര്‍ ഹേമന്ത് നാഗര്‍ലെ വ്യക്തമാക്കി.

“സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ബഹുമാനം നേടിക്കൊടുക്കുക, നിയമത്തെ കുറിച്ച് ബോധവാന്മാരാക്കുക, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്നിവയാണ് നിര്‍ഭയ സ്ക്വാഡിന്‍റെ ലക്ഷ്യം”- അദ്ദേഹം പറയുന്നു.

Leave A Reply
error: Content is protected !!