ബിഷപ്പിനെ കാണാൻ ബിജെപിയിൽ കൂട്ടത്തല്ല്, വർഗീയ വിഷങ്ങൾ…

ബിഷപ്പിനെ കാണാൻ ബിജെപിയിൽ കൂട്ടത്തല്ല്, വർഗീയ വിഷങ്ങൾ…

സത്യം പറഞ്ഞാൽ എന്താണ് ഇവിടെ നടക്കുന്നത്… ഒരു ബിഷപ്പ് വരുന്നു, ഒരു വിവാദ പ്രശ്‌വന് ഇറക്കുന്നു, അതിന്റെ പിന്നാലെ ഇവിടെ പിന്നെ ആകെ ബഹളം, അത് മുതലാക്കാൻ കുറെയെണ്ണം ഏറെ, കൊള്ളാം എന്തായാലും… ഇവിടെ ഇപ്പോൾ കത്തിനിക്കുന്ന വിഷയം ആണലോ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നാര്കോട്ടിക്ക് ജിഹാദ് എന്നും ലവ് ജിഹാദ് എന്നും പറഞ്ഞു കൊണ്ട് വിവാദ പ്രസ്‌താവന ഇറക്കിയത് അതായത് നർക്കോട്ടിക്, ലൗ ജിഹാദുകൾ കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നതിനു പുറമേ ഇതിന് സഹായമെത്തിക്കാൻ കേരളത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടായിരുന്നു ബിഷപ്പ് നടത്തിയ പ്രസംഗം.. അതിനു ശേഷം പിന്നെ ഇവിടെ അടി ഇടി പിടി കുത്തായിരുന്നെ, പ്രതികൂലിച്ചും അനുകൂലിച്ചും പ്രമുഖ പാർട്ടി നേതാക്കന്മാരെല്ലാം രംഗത്തെത്തിയിരുന്നു… സമൂഹ മാധ്യമങ്ങളിൽ അടക്കം ഇത് കത്തി നിൽക്കുവാണ് ഇപ്പോഴും അതിനിടയിലാണ് നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിട്ടുണ്ടായിരുന്നു. അതായത് സുരേന്ദ്രൻ പറഞ്ഞത് ബിഷപ്പിന്റെ പരാമർശം കൊണ്ടത് സി പി എമ്മിനും കോൺഗ്രസിനും ആണെന്നാണ്… വോട്ട് ബാങ്കിന് വേണ്ടി ഇടത് വലത് മുന്നണികൾ മതഭീകരത പ്രോത്സാഹിപ്പിക്കുന്നു. ഇടതുപക്ഷത്തിനും കോൺഗ്രസിനും അസഹിഷ്ണുത ആണെന്നും, സത്യം പറയുന്നവരെ സംഘപരിവാർ ആക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സുരേന്ദ്രോ, ഒന്ന് ഇരുത്തി ആലോച്ചിച്ചു നോക്ക്.. ഇതിപ്പോൾ ആർക്ക ലാഭം കമ്പനിക്ക് തന്നെ അല്ലെ, അതായത് സുരേദ്രനും ടീമിനും തന്നെ അല്ലെ.. ബിഷപ് പറഞ്ഞതോ മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം.. അത് തന്നെയാണാലോ നിങ്ങൾ ഇവിടെ കാട്ടികൂട്ടുന്നതും.. അപ്പോൾ ഇതിൽ ആര്ക്കാണ് ലാഭം, എന്നിട്ട് പറയും സർക്കാരിന് ആണെന്ന്… അതൊക്കെ പോവട്ടെ പ്രസ്‌താവന ബിഷപ്പ് ഇറക്കി അതിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളിൽ വരെ ഇത് എപ്പോഴും ചർച്ച വിഷയമായി കൊണ്ടിരിക്കുകയാണ്, എന്നാലേ ബിഷപ്പിനു വേണ്ടി ബിഷപ്പിനെ ഒന്ന് കാണാൻ വേണ്ടി ഒരേ പാർട്ടിയിൽ നിന്നുള്ള രണ്ടുപേർ തമ്മിലുള്ള തല്ല് എവിടേലും നടന്നതായി കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരു സംഭവത്തെ ഉണ്ടായി.. അത്രയും നാണമില്ലാത്ത തല്ല് നടന്നിട്ടുണ്ടാവുക എവിടേ ആയിരിക്കും ഒന്ന് ഊഹിച്ചു നോക്ക്.. നമ്മുടെ ബിജെപി ൽ തന്നെ… അതായത് ഇവിടെ ഇപ്പോൾ പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്‌ കട്ട സപ്പോർട് അറിയിക്കാൻ ബിജെപി നേതൃത്വത്തിൽ ‘ഓട്ടമത്സരം ആണ്.. അതും ആരൊക്കെ തമ്മിലാണെന്ന വിചാരം സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും മുൻ പ്രസിഡന്റ്‌ പി കെ കൃഷ്‌ണദാസുമാണ്‌ ബിഷപ്പിനെ സന്ദർശിക്കാൻ ചേരിതിരിഞ്ഞ്‌ ‘ഏറ്റുമുട്ടി’യത്‌. അവസാനം പൊരിഞ്ഞ പോരാട്ടത്തിനിടയിൽ പാവം സുരേദ്രന് തൊട്ടു പിന്മാറേണ്ടി വന്നു, ഗപ് നമ്മുടെ മുൻ പ്രസിഡന്റ്‌ കൃഷ്‌ണദാസും കൊണ്ടോയി, സംഭവം മറ്റൊന്നുമല്ല പാലാ ബിഷപ്പിന്റെ വിവാദ പരാമർശം മുതലെടുക്കാനുള്ള നീക്കത്തിലായിരുന്നു ബിജെപി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയത്തുണ്ടായിട്ടും സുരേന്ദ്രനെ കടത്തിവെട്ടിയാണ് കൃഷ്ണദാസ്‌ പക്ഷം പാലായിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിപ്പോൾ സുരേന്ദ്രനെ ഒഴിവാക്കിയുള്ള കൃഷ്ണദാസ് പക്ഷത്തിന്റെ സദര്ശനം ബിജെപി യിൽ പുതിയൊരു പൊട്ടിത്തെറിക്ക് തിരി തെളിയിച്ചിരിക്കുകയാണ്, പാലാ ബിഷപ്പിന്റെ നാർകോട്ടിക് പരാമർശത്തിന് പിന്നാലെയുണ്ടായ മുസ്ലീം മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും പി ഡി പിയുടെയും പ്രതിഷേധത്തിന് പിന്നാലെ തന്നെ ബിജെപി പരസ്യമായി ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു. തൊട്ടടുത്ത ദിവസം ബിഷപ്പ് ഹൗസിനു മുൻപിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ബിജെപി ജില്ലാ അധ്യക്ഷൻ നോബിൾ മാത്യു അടക്കമുള്ള ബിജെപി നേതാക്കളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്‌ കുര്യൻ ബിഷപ്പിന് സംരക്ഷണം നൽകണമെന്നവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തും അയച്ചു. എന്തൊക്കെ കാണണം സംരക്ഷണം നൽകണമെന്ന് പറഞ്ഞു വരെ കത്ത്, അതും കഴിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാവം കോട്ടയത്ത് പത്രസമ്മേളനം നടത്തിയെങ്കിലും ബിജെപി നേതാക്കൾ ആരും ബിഷപ്പ് ഹൗസിൽ പോയി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു നിലപാടറിയിച്ചത്. സുരേന്ദ്രൻ ചമ്മി. എന്നാൽ മിനിറ്റുകൾക്ക് ശേഷം ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസും സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനും പാലായിൽ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി.

ബിജെപി കോർ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് സന്ദർശനമെന്നും ബിഷപ്പിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി പി കെ കൃഷ്ണദാസ് പിനീട് അറിയിച്ചു.. ഇത് കണ്ടോ സുരേന്ദ്രോ.. അണികൾക്ക് സുരേന്ദ്രനെ വല്യ പിടിത്തം ഇല്ലാതെ ആയിരിക്കുന്നു എന്നുള്ളതിന്റെ സൂചനയാ ഇതൊക്കെ. അതും പോവട്ടെ സുരേന്ദ്രൻ സ്ഥലത്ത് ഉണ്ടായിട്ടും സുരേന്ദ്രനെയും സുരേന്ദ്രൻ പക്ഷക്കാരനായ ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിനെയും ഒഴിവാക്കി കടുത്ത കൃഷ്ണദാസ് അനുയായിയായ മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് എൻ ഹരി ക്കൊപ്പമാണ് കൃഷ്ണദാസും എഎൻ രാധാകൃഷ്ണനും ബിഷപ്പ് ഹൗസിലെത്തിയത്. ഏതു മോശം ആയി പോയി ഒന്നുമില്ലെങ്കിലും ഒന്ന് വിളിക്കാമായിരുന്നു, അതും ഒരു വിളിപ്പാട് അകലെ ഉണ്ടായിട്ട് ചെയ്തത് മോശമായി പോയി.

എന്തയാലും വിവാദം മുതലെടുക്കാനുള്ള ബിജെപി നീക്കത്തിനിടയിൽ കൃഷ്ണപക്ഷത്തിന്റെ കടത്തി വെട്ടലിൽ വലിയ അതൃപ്തിയാണ് പാർട്ടിക്കുള്ളിൽ പുകയുന്നത്. അതേസമയം ബിജെപിയുടെ ഇടപെടലിൽ ക്രിസ്തീയ സമൂഹത്തിൽ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. ബിജെപിയുടേത് കലക്കവെള്ളത്തിൽ മീൻ പിടിക്കലാണെന്നും ബിഷപ്പിനെ അവർ ഉപയോഗിക്കുകയാണെന്നും വിവിധ ക്രൈസ്തവ സംഘടനകളും മറ്റു സഭകളും പാലാ രൂപതയെ അറിയിച്ച് കഴിഞ്ഞു…. കണ്ടാലോ അവര്ക് വരെ മനസിലായി ബിജെപി ഇപ്പോൾ കട്ടികൂട്ടുന്നത് കലക്ക് വെള്ളത്തിൽ മീൻ പിടിപ്പിക്കുന്ന പരിപാടി ആണെന്ന്, എന്നിട്ട് പോലും നാണംകെട്ട ഈ പരിപാടി ബിജെപി ഇത് വരെ നിർത്തുന്നില്ല.

Leave A Reply
error: Content is protected !!