കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് യാത്രക്കാരിക്കും കണ്ടക്ടർക്കും പരിക്ക്

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് യാത്രക്കാരിക്കും കണ്ടക്ടർക്കും പരിക്ക്

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന്  കോഴിക്കോട് സിറ്റിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കോവൂരിൽ വെച്ച് അപകടത്തിൽപ്പെട്ടു.

അപകടത്തിൽ യാത്രക്കാരിക്കും കണ്ടക്ടർക്കും പരിക്കേറ്റു. പുലർച്ചെ ആറരയോടെയാണ് അപകടം.

ഒരു യാത്രക്കാരിയും വനിത കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരിയുടെ തലക്കാണ് നിസാര പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവൂരിലേക്കുള്ള ഇറക്കത്തിൽവെച്ച് ടയർ പൊട്ടി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മാവൂർ റൂട്ടിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Leave A Reply
error: Content is protected !!