”ശരിക്കും ‘കിം’ ഏട്ടനെ പോലെ..”; കിം ജോങ് ഉന്നിന്റെ സ്റ്റൈലിൽ ഹെയർ കട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

”ശരിക്കും ‘കിം’ ഏട്ടനെ പോലെ..”; കിം ജോങ് ഉന്നിന്റെ സ്റ്റൈലിൽ ഹെയർ കട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബാർബർ ഷോപ്പിൽ എത്തിയ യുവാവിന്റെ വിചിത്രമായ ആവശ്യം കേട്ട് അമ്പരന്ന് ഉടമ. ബോളിവുഡ് താരങ്ങളുടെയോ പോപ് സ്റ്റാഴ്സിന്റേയോ മറ്റേതെങ്കിലും സെലിബ്രിറ്റികളുടെയോ സ്റ്റൈൽ ആയിരുന്നില്ല അയാൾക്ക് വേണ്ടിയിരുന്നത്. ആവശ്യം ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നിന്റെ ഹെയർ സ്റ്റൈൽ ആയിരുന്നു. മുടി വെട്ടിയതിന് ശേഷം തന്റെ പുതി. ഹെയർ കട്ടിന്റെ ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയും ചെയ്തു.

മുടിവെട്ടിയത് കിം ജോങ് ഉന്നിന്റേതിന് സമാനമായതാണെന്ന് കണ്ട് ഇയാളുടെ മുഖഭാവമാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. കിം ജോങ് ഉൻ സ്റ്റൈൽ ഹെയർ കട്ട് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ഇയാളെ ഉത്തര കൊറിയയിൽ കൊണ്ടുപോയി ആളുകളെ അമ്പരപ്പിക്കണമെന്നാണ് ചിലരുടെ കമന്റുകൾ.

Leave A Reply
error: Content is protected !!