”സത്യം ഇവിടെ കോവിഡ് ഇല്ല കേട്ടോ…”; യുപി യിലെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച്‌ ഓസ്‌ട്രേലിയൻ മന്ത്രി

”സത്യം ഇവിടെ കോവിഡ് ഇല്ല കേട്ടോ…”; യുപി യിലെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച്‌ ഓസ്‌ട്രേലിയൻ മന്ത്രി

ഡല്‍ഹി : യോഗി മോഡല്‍ സൂപ്പർ എന്നും കോവിഡ് പ്രതിരോധത്തെ പ്രശംസിച്ചും ഓസ്‌ട്രേലിയന്‍ മന്ത്രി. ഓസ്‌ട്രേലിയൻ മന്ത്രി ജേസണ്‍ വുഡാണ് കൊറോണ പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

സംസ്‌കാരത്തിന്റെയും വികസനത്തിന്റെയും കേന്ദ്ര ബിന്ദുവായ ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ട്. മുഖ്യന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച ജേസണ്‍ വുഡ് യുപി സര്‍ക്കാരിന് കൊറോണ മഹാമാരിയെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ യോഗി ആദിത്യനാഥും ജേസണ്‍ വുഡും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രശംസയുമായി ഓസ്‌ട്രേലിയന്‍ മന്ത്രി രംഗത്തെത്തിയത്.

Leave A Reply
error: Content is protected !!