ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം; ആലോചിക്കാൻ പോലും കഴിയില്ലെന്ന് മറുപടി

ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം; ആലോചിക്കാൻ പോലും കഴിയില്ലെന്ന് മറുപടി

കോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കിയ അഡ്വ. ഫാത്തിമ തഹ് ലിയയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് സുരേഷ് ഗോപി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും ഫാത്തിമയെ ഫോണിൽ വിളിച്ച സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.

അതേസമയം, ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്ന് ഫാത്തിമ തഹ് ലിയ മറുപടി നൽകി.

ഹരിത നേതാക്കളെ പിന്തുണച്ച് വാർത്താ സമ്മേളനം നടത്തുകയും എം.എസ്​.എഫ്​ സംസ്​ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ്​ പി​.കെ നവാസ്​ അശ്ലീല പരാമർശം നടത്തിയെന്ന്​ കാണിച്ച് പരാതി നൽകിയ​ ഹരിത ഭാരവാഹികളെ പിന്തുണയ്ക്കുയും ചെയ്തിരുന്നു.

ഇതേ തുടർന്ന്​ എം.എസ്​.എഫ്​ ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്ത്​ നിന്ന്​ ഫാത്തിമ കഴിഞ്ഞ ദിവസം നീക്കി. ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്തു നിന്ന്​ നീക്കിയ അവർ പാർട്ടി മാറുമെന്ന തരത്തിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചു കൊണ്ട്​ ഫാത്തിമ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു​.

Leave A Reply
error: Content is protected !!