ഇന്ത്യ അഫ്ഗാനെപ്പോലെ ഒരിക്കലും ആവില്ല: പരാമർശവുമായി ജാവേദ് അക്തര്‍

ഇന്ത്യ അഫ്ഗാനെപ്പോലെ ഒരിക്കലും ആവില്ല: പരാമർശവുമായി ജാവേദ് അക്തര്‍

മുംബൈ: ലോകത്തില്‍ തന്നെ ഏറ്റവും സഹിഷ്ണതയുള്ള ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രത്തിലാണ് പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഹിന്ദുക്കള്‍ ലോകത്തിലെ തന്നെ ഏറ്റവും മാന്യതയും സഹിഷ്ണുതയുമുള്ള വിഭാഗമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഒരിക്കലും അഫ്ഗാനിസ്താനെപ്പോലെയാകില്ല. ഞാന്‍ ഈ പറയുന്നത് ഹിന്ദുത്വവാദം ഉയര്‍ത്തുന്നവരെക്കുറിച്ചല്ലെന്നും ജാവേദ് അക്തര്‍ പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജാവേദ് അക്തര്‍ ആര്‍.എസ്.എസിനെതിരേയും വിശ്വഹിന്ദുപരിഷത്തിനെതിരേയും അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഘടനകളെ താലിബാനോട് താരതമ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശം വലിയ വിവാദമായിരുന്നു. തുടര്‍ന്ന് സാംന ജാവേദ് അക്തറിനെതിരേ രംഗത്ത് വന്നിരുന്നു.

Leave A Reply
error: Content is protected !!