ഒമാനില്‍ കൃഷിസ്ഥലത്ത് വൻ തീപിടിത്തം

ഒമാനില്‍ കൃഷിസ്ഥലത്ത് വൻ തീപിടിത്തം

മസ്‌കറ്റ്: ഒമാനിലെ ഫാമില്‍ തീപിടിത്തം. മുസനാ വിലായത്തിലെ അല്‍ മല്‍ദാ ഏരിയയിലുള്ള ഫാമിലാണ് തീ പിടിത്തം നടന്നത്. തെക്കന്‍ അല്‍ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ട്വിറ്ററില്‍ വ്യക്തമാക്കി. അപകടം ഒഴിവാക്കുന്നതിനായി കൃഷിയുടെ അവശിഷ്ടങ്ങള്‍ നശിപ്പിച്ചു കളയണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!