സീതയായി കങ്കണ; കരീന പുറത്ത്

സീതയായി കങ്കണ; കരീന പുറത്ത്

‘സീത ദ് ഇന്‍കാര്‍നേഷന്‍’ എന്ന പുരാണം അടിസ്ഥാനമാക്കിയുള്ള സിനിമയില്‍ കങ്കണ റണൗട്ട് നായികയാകും. അലൗകിക് ദേശായിയാണ് സംവിധാനം ചെയ്യുന്നത്. ആദ്യം പരിഗണിച്ചിരുന്നത് കരീന കപൂറിൻവെയാണ് എന്നാൽ സീതയാകാന്‍ നടി 12 കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.

പീരിയഡ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ നായികയാകുന്ന സന്തോഷം വിവരം കങ്കണ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. എസ്.എസ്. രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

 

Leave A Reply
error: Content is protected !!