കു​വൈ​ത്തി​ലെ വി​ദേ​ശി ജ​ന​സം​ഖ്യ​യി​ൽ വ​ൻ​കു​റ​വ്

കു​വൈ​ത്തി​ലെ വി​ദേ​ശി ജ​ന​സം​ഖ്യ​യി​ൽ വ​ൻ​കു​റ​വ്

കു​വൈ​ത്തി​ലെ വി​ദേ​ശി ജ​ന​സം​ഖ്യ​യി​ൽ വ​ൻ​കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ര​ണ്ടു​ല​ക്ഷ​ത്തി​ന​ടു​ത്ത് വി​ദേ​ശി​ക​ളാ​ണ് ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​ത്തി​നി​ടെ കു​വൈ​ത്തി​ൽ​നി​ന്നും പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങി​യ​ത്. കു​വൈ​ത്ത് നാ​ഷ​ന​ൽ ബാ​ങ്ക് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് രാ​ജ്യ​ത്തെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്ന​താ​യി പ​റ​യു​ന്ന​ത്. 2020ലെ ​സെ​ൻ​സ​സി​നു​ ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണ് 2020ൽ ​കു​വൈ​ത്ത് ജ​ന​സം​ഖ്യ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 2.2 ശ​ത​മാ​ന​മാ​ണ് കു​റ​ഞ്ഞ​ത്. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യോ​ടെ ഇ​തി​ൽ 0.9 ശ​ത​മാ​ന​ത്തി​െൻറ കു​റ​വ് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ശേ​ഷം മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ 3.1 ശ​ത​മാ​ന​മാ​ണ് കു​റ​വു വ​ന്ന​ത്. മൊ​ത്തം വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 1.8 ശ​ത​മാ​നം കു​റ​വും സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 0.9 ശ​ത​മാ​നം വ​ർ​ധ​ന​വു​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Leave A Reply
error: Content is protected !!