മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി: സിപിഐക്ക് എതിരെ പരാതിയുമായി ജോസ് കെ മാണി

മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി: സിപിഐക്ക് എതിരെ പരാതിയുമായി ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി സിപിഐക്ക് എതിരെ പരാതിയുമായി രംഗത്ത്. സിപിഐയുടെ പെരുമാറ്റം എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണെന്നാണ് പരാതി. കൂടാതെ പാർട്ടിയുമായി സിപിഐ യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.

സിപിഎമ്മിന് ഇതുസംബന്ധിച്ച് കേരള കോണ്‍​ഗ്രസ് പരാതി നല്‍കും. സിപിഐയുടെ പേടി മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണെന്നും സിപിഐ കടുത്തുരുത്തിയിലും പാലായിലും സഹായിച്ചില്ലെന്നും കേരള കോണ്‍​ഗ്രസ് ആരോപിച്ചു. അനാവശ്യ വിവാദം സിപിഐയുടെ അവലോകന റിപ്പോര്‍ട്ട് ഉണ്ടാക്കാനാണെന്നും കേരള കോണ്‍​ഗ്രസ് പറഞ്ഞു.

Leave A Reply
error: Content is protected !!