കുവൈത്തിൽ നിരോധിത ഗുളികകളുടെ വന്‍ ശേഖരവുമായി ഫാര്‍മസിസ്റ്റ് പിടിയില്‍

കുവൈത്തിൽ നിരോധിത ഗുളികകളുടെ വന്‍ ശേഖരവുമായി ഫാര്‍മസിസ്റ്റ് പിടിയില്‍

കുവൈത്തിൽ നിരോധിത ഗുളികകളുടെ വന്‍ ശേഖരവുമായി ഫാര്‍മസിസ്റ്റ് പിടിയില്‍.ഡോ​ക്​​ട​റു​ടെ കു​റി​പ്പി​ല്ലാ​തെ നി​രോ​ധി​ത ഗു​ളി​ക വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ടു​മെൻറ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ന്നു​ല​ക്ഷം ഗു​ളി​ക​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഈജിപ്ത് സ്വദേശിയായ ഫാര്‍മസിസ്റ്റ് അനധികൃതമായി മരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. 4000 കുവൈത്ത് ദിനാര്‍ വിലയുള്ള 100 പെട്ടി മരുന്നുകള്‍ വില്‍പ്പന നടത്തുന്നതിനിടെ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. പല വിഭാഗത്തിലുള്ള മൂന്നു ലക്ഷം ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Leave A Reply
error: Content is protected !!