മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്റർ മിനി ഹാർബറാക്കാൻ സ്ഥലമേറ്റെടുക്കും

മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്റർ മിനി ഹാർബറാക്കാൻ സ്ഥലമേറ്റെടുക്കും

ചാവക്കാട് ഫിഷ് ലാൻഡിങ് സെന്റർ മിനി ഹാർബറാക്കി ഉയർത്തുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. എൻ.കെ. അക്ബർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ട്രേഡ് യൂണിയൻ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
നിലവിൽ ഫിഷ് ലാൻഡിങ് സെന്റർ പ്രവർത്തിക്കുന്നത് 88 സെന്റ് സ്ഥലത്താണ്. മിനി ഹാർബറാക്കി ഉയർത്തണമെങ്കിൽ കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്. ഫിഷ് ലാൻഡിങ് സെന്ററിനോടു ചേർന്നുകിടക്കുന്ന സ്ഥലം കൂടി ഏറ്റെടുത്താൽ ഹാർബർ യാഥാർഥ്യമാക്കാനാകും. സ്ഥലമുടമകളുടെ ആവശ്യങ്ങളും നിർദേശങ്ങളും അനുഭാവപൂർവം പരിഗണിച്ച് സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം.
Leave A Reply
error: Content is protected !!