സ്വന്തം ചെലവിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ച് പഞ്ചായത്ത് അംഗം

സ്വന്തം ചെലവിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ച് പഞ്ചായത്ത് അംഗം

മ​റ്റ​ത്തൂ​ർ: മു​പ്ലി പ്ര​ദേ​ശ​ത്ത് കേ​ടു​വ​ന്ന തെ​രു​വു​വി​ള​ക്കു​ക​ൾ പ​ഞ്ചാ​യ​ത്തംഗം സ്വന്തം ചെലവിൽ പു​നഃ സ്ഥാ​പി​ച്ചു. കാ​ട്ടാ​ന ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ല​യോ​ര​ഗ്രാ​മ​മാണ് മു​പ്ല. തേ​ക്കു തോ​ട്ട​ത്തി​ന്‍റെ അ​തി​ർ​ത്തി മു​ത​ൽ മു​പ്ലി ക​പ്പേ​ള​വ​രെ എല്ലാ സ്ട്രീറ്റ് ലൈംറ്റും പ​ഞ്ചാ​യ​ത്തം​ഗം ലി​ന്‍റോ പ​ള്ളി​പ്പ​റ​ന്പ​ൻ മാറ്റി സ്ഥാപിച്ചു.

മേഖലയിൽ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളിയായിരുന്ന പീ​താം​ബ​ര​ൻ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സംഭവത്തെ തുടർന്ന് തെ​രു​വു​വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ടർ ഉൾപ്പെടെയുള്ളവർ ആലോചിച്ചിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. 13 എ​ൽഇ​ഡി ബ​ൾ​ബു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​മാ​ണ് ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തം​ഗം വാ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​വി​ള​ക്കു പ​രി​പാ​ല​ന ജീ​വ​ന​ക്കാ​രാ​യ ഗോ​പ​കു​മാ​ർ, ഷാ​ജു, മ​സൂ​ദ്, നാ​ട്ടു​കാ​ര​നാ​യ ജോ​ർ​ജ് കൂ​നാം​പു​റം എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബൾബുകൾ മാറ്റി ഇട്ടത്,.

 

Leave A Reply
error: Content is protected !!