തൃശൂർ കോർപ്പറേഷൻ ഓൺലൈൻ യോഗത്തിനെതിരേ ബി.ജെ.പി.യും രംഗത്ത്

തൃശൂർ കോർപ്പറേഷൻ ഓൺലൈൻ യോഗത്തിനെതിരേ ബി.ജെ.പി.യും രംഗത്ത്

മാസ്റ്റർ പ്ലാൻ ചർച്ചചെയ്യാനായി ചേർന്ന തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗം പിരിച്ചുവിട്ട മേയറുടെ അധികാര ദുർവിനിയോഗത്തിൽ പ്രതിഷേധം തുടരുന്നതായി ബി.ജെ.പി. ഈ സാഹചര്യത്തിൽ ബുധനാഴ്ച വിളിച്ച ഒാൺലൈൻ യോഗം റദ്ദാക്കണമെന്ന് പാർട്ടി കൗൺസിലർമാർ മേയർക്കും സെക്രട്ടറിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണങ്ങളിൽ ഏറെ ഇളവ് വന്നതിനാൽ സാധാരണപോലെ കൗൺസിൽ ഹാളിൽ യോഗം ചേരണമെന്നും ബി.ജെ.പി. ആവശ്യമുന്നയിച്ചു.

Leave A Reply
error: Content is protected !!