സംസ്ഥാനത്ത് ലഹരി കടത്ത് വലിയ തോതിൽ കൂടുന്നു: പ്രതികളാകുന്ന യുവാക്കളുടെ എണ്ണവും

സംസ്ഥാനത്ത് ലഹരി കടത്ത് വലിയ തോതിൽ കൂടുന്നു: പ്രതികളാകുന്ന യുവാക്കളുടെ എണ്ണവും

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്ത് വലിയ തോതിൽ കൂടിവരുകയാണ്. ലഹരി കടത്ത് കേസിൽ പ്രതിയാകുന്നവരിൽ കൂടുതലും യുവാക്കൾ ആണെന്നും യുവാക്കളുടടെ ഉപയോഗവും പിടിയിലാകുന്നവരുടെ എണ്ണവും കൂടിവരുകയാണെന്നും എകസൈസ് അറിയിച്ചു. 3,791 പേരെയാണ് കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്തത്. 21 വയസ്സിൽ താഴെയുള്ളവരാണ് അതിൽ 514 പേരും. ഈ വർഷം ഇതുവരെ 518 യുവാക്കള്‍ അറസ്റ്റിലായി.

എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ നിയമ ഭേദഗതി യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നടപ്പിലാക്കണമെന്ന് ശുപാർശ ചെയ്യുന്നുണ്ട്. എക്സൈസ് കമ്മീഷണർ സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന ലഹരി കടത്തിനെ കുറിച്ച് നൽകിയ റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്. ലഹരിമാഫിയ യുവാക്കളെയും വിദ്യാ‍ർത്ഥികളെയും വലയിൽ ആക്കുന്നത് പല പ്രലോഭനങ്ങളും നൽകിയാണ്.

3667 കേസുകളിലായി 3791 പേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തപ്പോൾ ഇത്തവണ ഇതുവരെ അറസ്റ്റ് ചെയ്തത് 2232 കേസുകൾ ആണ്. കഴിഞ്ഞ വര്ഷം 514 പേർ 21 വയസ്സിന് താഴെയുള്ളവർ ആയിരുന്നെങ്കിൽ ഇത്തവണ അത് 518 പേരായി.

Leave A Reply
error: Content is protected !!