യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും

യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും

അബൂദബി: യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും.തുറസ്സായ സ്ഥലങ്ങളിൽ ഉച്ച 12.30 മുതൽ വൈകീട്ട് മൂന്നുവരെ ജോലി ചെയ്യാനുള്ള നിരോധനം ഇതോടെ നീങ്ങും. തുടർച്ചയായ 17ാം വർഷമാണ് ഉച്ചവിശ്രമനിയമം യു.എ.ഇയിൽ നടപ്പാക്കുന്നത്​.

മാനവവിഭവശേഷി-സ്വദേശിവത്​കരണ മന്ത്രാലയത്തിന്​ കീഴിൽ തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽസുരക്ഷയും സംരക്ഷിക്കാനാണ് മധ്യാഹ്നവിശ്രമം നടപ്പാക്കിയത്. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്ന മുൻകരുതൽ നടപടികൾക്കൊപ്പമാണ്​ ഇക്കുറി ഉച്ചവിശ്രമം രാജ്യത്തുടനീളം നടത്തിയത്.തൊഴിലാളികളെ രോഗബാധയിൽനിന്ന് സംരക്ഷിക്കുന്ന സൗകര്യങ്ങൾ ജോലിസ്ഥലത്തും വിശ്രമ സ്ഥലങ്ങളിലും ഉറപ്പാക്കിയിരുന്നു.

Leave A Reply
error: Content is protected !!