ചാവക്കാട് കടലാമ സംരക്ഷകർക്ക് ആദരം

ചാവക്കാട് കടലാമ സംരക്ഷകർക്ക് ആദരം

ചാവക്കാട് മേഖലയിലെ കടലാമസംരക്ഷണ സന്നദ്ധപ്രവർത്തകരെ വനംവകുപ്പ് ആദരിച്ചു. തൃശ്ശൂർ സാമൂഹികവനവത്കരണ വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ കഴിഞ്ഞ സീസണിൽ 26,0000-ത്തോളം കടലാമമുട്ടകൾ ശേഖരിച്ച് സംരക്ഷിച്ച 18 പേരെയാണ് ആദരിച്ചത്. എൻ.കെ.അക്ബർ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു.
ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൻ ഷീജ പ്രശാന്ത് അധ്യക്ഷയായി . മധ്യമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ആർ.അനൂപ്, പീച്ചി വന്യജീവി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, സാമൂഹികവനവത്കരണവിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സി.ഒ. നിബു കിരൺ, സാമൂഹിക വനവത്കരണം റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ സുമു സ്‌കറിയ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Leave A Reply
error: Content is protected !!