എംബാപ്പയെയും ഹാലൻഡിനെയും റയൽ മാഡ്രിഡിലെത്തിക്കുവാൻ കഴിയുമെന്ന് ഹാബിയർ ടെബാസ്

എംബാപ്പയെയും ഹാലൻഡിനെയും റയൽ മാഡ്രിഡിലെത്തിക്കുവാൻ കഴിയുമെന്ന് ഹാബിയർ ടെബാസ്

കെയ്‌ലിയൻ എംബാപ്പെ, എർലിങ് ബ്രൂട് ഹാലൻഡ് എന്നിവരെ ഒരുമിച്ചു സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് ആഗ്രഹമുണ്ടെങ്കിൽ അതു നടപ്പിലാക്കാൻ അവർക്കു കഴിയുമെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. അതേസമയം വമ്പൻ താരങ്ങളെ സ്വന്തമാക്കി വേതനബിൽ ഉയർത്തിയ പിഎസ്‌ജി ഒരാളെ പോലും ടീമിൽ നിന്നും വിട്ടു കൊടുക്കാതിരിക്കുന്നത് മനസിലാക്കാൻ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി താരം കെയ്‌ലിയൻ എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് സജീവമായ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമാണ് ബാക്കിയുള്ളൂ എങ്കിലും ഫ്രഞ്ച് താരത്തെ വിട്ടു നൽകാൻ പിഎസ്‌ജി തയ്യാറായില്ല. ലയണൽ മെസി, റാമോസ്, ഡോണറുമ്മ, നെയ്‌മർ, എംബാപ്പെ തുടങ്ങി നിരവധി സൂപ്പർതാരങ്ങളുണ്ടായിട്ടും വേതനബില്ലിൽ പിഎസ്‌ജി പ്രശ്‌നങ്ങൾ നേരിടാത്തത് എന്തു കൊണ്ടാണെന്ന സംശയവും ടെബാസ് ഉയർത്തി.

Leave A Reply
error: Content is protected !!