അയൽവാസിയെ ക്രിസ്​തു മതത്തിലേക്ക്​ മാറ്റാൻ ശ്രമം; ഉത്തർ പ്രദേശിൽ ഒരാൾ അറസ്റ്റിൽ

അയൽവാസിയെ ക്രിസ്​തു മതത്തിലേക്ക്​ മാറ്റാൻ ശ്രമം; ഉത്തർ പ്രദേശിൽ ഒരാൾ അറസ്റ്റിൽ

ഉത്തർപ്രദേശിൽ അയൽവാസിയെ ക്രിസ്​തു മതത്തിലേക്ക്​ മാറ്റാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.ഉത്തർ പ്രദേശിലെ മഹോബ ജില്ലയിലെ ആശിഷ്​ ജോൺ (40) ആണ്​ അറസ്റ്റിലായത്​. ഇദ്ദേഹത്തിന്‍റെ അയൽവാസിയായ സച്ചിൻ ദേവിനെ ക്രിസ്​തു മതത്തിലേക്ക്​ മാറ്റാൻ ശ്രമിച്ചുവെന്നാണ്​ പരാതി.

പുതുതായി നടപ്പാക്കിയ മതംമാറ്റൽ നിരോധന നിയമപ്രകാരമാണ്​ ക്രിസ്​ത്യൻ യുവാവിനെതിരെ കേസെടുത്തത്​. രോഗശമനവും സാമ്പത്തിക സഹായവും വാഗ്​ദാനം ചെയ്​ത്​ ക്രിസ്​തുമതത്തി​േലക്ക്​ മാറ്റാൻ ശ്രമിച്ചുവെന്ന്​ അയൽവാസി പരാതി നൽകുകയും കടുത്ത നടപടി ആവശ്യപ്പെട്ട്​ ഹിന്ദുത്വ സംഘടനകൾ സമരം നടത്തുകയും ചെയ്​തിരുന്നു.

Leave A Reply
error: Content is protected !!