സാമ്പത്തികവകുപ്പിന്റെ പുതിയ സേവനകേന്ദ്രം ദുബായിൽ പ്രവർത്തനമാരംഭിച്ചു

സാമ്പത്തികവകുപ്പിന്റെ പുതിയ സേവനകേന്ദ്രം ദുബായിൽ പ്രവർത്തനമാരംഭിച്ചു

സാമ്പത്തികവകുപ്പിന്റെ പുതിയ സേവനകേന്ദ്രം ദുബായിൽ പ്രവർത്തനമാരംഭിച്ചു.നജിം അൽ ഹയാത്ത് ഗവൺമെന്റ് ട്രാൻസാക്‌ഷൻ സെന്റർ കെട്ടിടത്തിലാണ് സേവനകേന്ദ്രം. ആമർ, ദുബായ് ഹെൽത്ത് അതോറിറ്റി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്‌ തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സേവനവും ഇവിടെ ലഭ്യമാണ്.

ദുബായ് ഭരണകൂടത്തിലെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനകേന്ദ്രം തുറന്നിട്ടുള്ളത്. സെപ്റ്റംബർ 15 മുതൽ പൊതു ജനങ്ങൾക്ക് നജിം അൽ ഹയാത്ത് ഗവൺമെന്റ് ട്രാൻസാക്‌ഷൻ സെന്റർ വഴി സേവനം ലഭിക്കും.

Leave A Reply
error: Content is protected !!