വെഞ്ഞാറമൂട്ടില്‍ മൊത്ത വില്പന ശാലയ്ക്ക് തീപിടിച്ചു ; വൻ നാശ നഷ്ടം

വെഞ്ഞാറമൂട്ടില്‍ മൊത്ത വില്പന ശാലയ്ക്ക് തീപിടിച്ചു ; വൻ നാശ നഷ്ടം

വെ​ഞ്ഞാ​റ​മൂ​ട്: സ്​​റ്റേ​ഷ​ന​റി മൊ​ത്ത വി​ല്‍​പ​ന​ക്ക​ട​യായ ശ​ര​വ​ണ ട്രേ​ഡേ​ഴ്‌​സിൽ അഗ്നി ബാധ. ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടതായി കണക്കാക്കുന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12ന് ​ആ​യി​രു​ന്നു സം​ഭ​വം. ക​ട​യ്ക്കു​ള്ളി​ല്‍നി​ന്ന്​ പു​ക​യും തീ​യും ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍ന്ന് സ്ഥ​ല​ത്ത​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്​​നി​ശ​മ​ന​സേ​ന​യു​ടെ ര​ണ്ട് യൂണിറ്റുകൾ മണിക്കൂറുകൾ ശ്രമിച്ചാണ് തീ കെടുത്തിയത്.

ക​ട​യ്ക്കു​ള്ളി​ലെ ചു​മ​ര്‍ ഫാ​നി​ല്‍നി​ന്ന് പ​ട​ര്‍ന്ന തീ ​ഇ​ല​ക്‌ട്രി​ക് വ​യ​റു​ക​ളി​ലൂ​ടെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യും മ​റ്റ് സാ​ധ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് നിഗമനം. വെ​ഞ്ഞാ​റ​മൂ​ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ന്​ സ​മീ​പമാന് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അഗ്നി പടർന്നതോടെ താപമേറ്റ് ഇ​ല​ക്‌ട്രി​സി​റ്റി ഓ​ഫി​സി​ലെ ഫ്ര​ണ്ട് ഓ​ഫി​സി​െന്‍റ ഗ്ലാ​സ് ചി​ല്ലു​ക​ളും പൊ​ട്ടി​ച്ചി​ത​റി.

Leave A Reply
error: Content is protected !!