മാർജിൻഫ്രീ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് 20,000 രൂപ കവർന്നു

മാർജിൻഫ്രീ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് 20,000 രൂപ കവർന്നു

നെടുമങ്ങാട്: മാർജിൻഫ്രീ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് 20,000 രൂപ കവർന്നു. തട്ട് പൊളിച്ചിറങ്ങിയാണ് മോഷണം നടത്തിയത്. നെടുമങ്ങാട് ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലെ മാർജിൻഫ്രീ മെഡിക്കൽ സ്‌റ്റോറിൽ ആണ് മോഷണം നടന്നത്.

ഉടമസ്ഥൻ രാത്രി 10ന് കട അടച്ച് പോയതിന് അരമണിക്കൂറിന് ശേഷം ആണ് കള്ളൻ മോഷണം നടത്തിയത്. മോഷ്ടാവ് എത്തിയത് അടിവസ്ത്രവും മാത്രം ധരിച്ചാണ് . മങ്കി ക്യാപ് ഉപയോഗിച്ച് മുഖം മറച്ചാണ് ഇയാൾ എത്തിയത്. സ്ഥാപനത്തിലെ ക്യാമറയിൽ കള്ളൻറെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. മോഷണം നടന്നത് ഏതാനും ദിവസം മുൻപ് പ്രവർത്തനം ആരംഭിച്ച മെഡിക്കൽ സ്‌റ്റോറിലാണ്

Leave A Reply
error: Content is protected !!