തിരുവനന്തപുരം ജില്ലയിലെ കോളജ് വിദ്യാർഥികൾക്കും ജീവനക്കാർക്കും ഒരാഴ്ചയ്ക്കകം വാക്‌സിൻ

തിരുവനന്തപുരം ജില്ലയിലെ കോളജ് വിദ്യാർഥികൾക്കും ജീവനക്കാർക്കും ഒരാഴ്ചയ്ക്കകം വാക്‌സിൻ

തിരുവനന്തപുരം ജില്ലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും അധ്യാപക, അധ്യാപകേതര ജീവനക്കാർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ഒരാഴ്ചയ്ക്കകം നൽകും. ഇതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ അറിയിച്ചു.

വാക്സിൻ ലഭ്യതയനുസരിച്ചത് ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് 50% സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള ഐഡി കാർഡ് കരുതണം. ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷനായി തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.

Leave A Reply
error: Content is protected !!