സന്നദ്ധ സംഘടനയുടെ ഹോമിയോ മരുന്ന് വിതരണം: ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ മൃണ്‍മയി ജോഷി

സന്നദ്ധ സംഘടനയുടെ ഹോമിയോ മരുന്ന് വിതരണം: ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ മൃണ്‍മയി ജോഷി

സന്നദ്ധ സംഘടനയുടെ ഹോമിയോ മരുന്ന് വിതരണത്തിൽ നടപടിയുമായി ജില്ലാ ഭരണകൂടം. അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അട്ടപ്പാടി ആദിവാസി ഊരുകളിൽ മരുന്ന് വിതരണം നടത്തിയത് അനുമതിയില്ലാതെയാണ്.

കൂടാതെ ആധാർ കാർഡ് വിവരങ്ങൾ ആദിവാസികളിൽ നിന്ന് ശേഖരിച്ചതിലും ദുരൂഹതയുണ്ടെന്നും ആരോപണമുയർന്നിരുന്നു. നടപടി ഒറ്റപ്പാലം സബ്കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. അന്വേഷണത്തിൽ മരുന്ന് വിതരണം അനുമതിയില്ലാതെയാണ് നടത്തിയതെന്ന് വ്യക്തമായി.

മരുന്ന് വിതരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണ റിപ്പോർട്ടും ഉടൻ ലഭിക്കും. ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചത് ഗൗരവതരമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!