അംഗത്വ ബുക്ക് വിതരണം നീതിപൂർവ്വം നടപ്പാക്കുന്നില്ല; ജനതാദൾ സെക്കുലർ ഇൽ പ്രതിക്ഷേധം ശക്തമാകുന്നു

അംഗത്വ ബുക്ക് വിതരണം നീതിപൂർവ്വം നടപ്പാക്കുന്നില്ല; ജനതാദൾ സെക്കുലർ ഇൽ പ്രതിക്ഷേധം ശക്തമാകുന്നു

അംഗത്വ ബുക്ക് വിതരണം നീതിപൂർവ്വം നടപ്പാക്കാത്തതിനെതിരെ ജനതാദൾ സെക്കുലർ ഇൽ പ്രതിക്ഷേധം ശക്തമാകുന്നു. പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾ, മുൻ ജില്ലാ പ്രസിഡണ്ട് മാർ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, നിയോജക മണ്ഡലം പ്രസിഡണ്ട് മാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെ പൂർണമായി അവഗണിച്ചുകൊണ്ട് അംഗത്വ ബുക്കുകൾ വിതരണം നടത്തുന്നത്.

പാർട്ടിക്കുള്ളിലെ ജനാധിപത്യ സംവിധാനത്തെ പൂർണമായി അവഗണിച്ചുകൊണ്ടാണ് സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് നേതൃത്വം കൊടുക്കുന്ന സംസ്ഥാന കമ്മിറ്റി മുൻപോട്ടു പോകുന്നത്.ജില്ലാ വരണാധികാരികൾ ആയിട്ടു പോലും മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിനിധികൾ കൊല്ലം,ഇടുക്കി ജില്ലകളിൽ പാനലിൽ വന്നത് പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

അതോടൊപ്പം ബോർഡ് കോർപ്പറേഷൻ പ്രാതിനിധ്യം തലമുതിർന്ന നേതാക്കന്മാരെ അവഗണിച്ചുകൊണ്ട് ഒരു കൂട്ടം സ്വന്തം പിണിയാളുകളെ തിരികെ കയറ്റുന്ന വ്യഗ്രതയിൽ ആണ് സംസ്ഥാന പ്രസിഡണ്ടും മന്ത്രി കെ കൃഷ്ണൻകുട്ടിയും.പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളെയും ആശയങ്ങളെയും പൂർണമായി അവഗണിച്ചുകൊണ്ട് അധികാരക്കസേര മാറിമാറി കൈ ആളുവാനുള്ള വ്യഗ്രതയാണ് ഇപ്പോൾ കണ്ടുവരുന്നത്. തലപ്പത്തുള്ള മൂന്നോ നാലോ പേർക്ക് സ്വന്തം കാര്യങ്ങൾ നടത്തി എടുക്കുവാനും ഇഷ്ടക്കാരെ അവരോധിക്കാനുള്ള സംവിധാനമായി പാർട്ടി മാറിയതിൽ പ്രവർത്തകർആകെ നിരാശരാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിനു മുമ്പിൽ പാർട്ടിയുടെ താൽപര്യങ്ങൾ പോലും തുറന്നു പറയാൻ കഴിയാത്തവരായി നേതൃത്വം ദുർബലമായി.ഇക്കാര്യങ്ങളും ഭാവിപരിപാടികളും ആലോചിക്കുന്നതിനായി വരുന്ന ആഴ്ച സംസ്ഥാനതല ആലോചനയോഗം കൂടുന്നതിന് തീരുമാനിച്ചതായും പാർട്ടി അറിയിച്ചു..

Leave A Reply
error: Content is protected !!