പത്ത് വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകുന്നു

പത്ത് വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകുന്നു

പാലക്കാട്: വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിൽ വച്ച് രാവിലെ പത്ത് മണിക്കാണ് വിവാഹം. പത്തുകൊല്ലം സാജിതയെ വീട്ടിലെ ഒറ്റമുറിയില്‍ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചർച്ച ആയി മാറിയിരുന്നു. ഇവരെ അനുകൂലിച്ചഹും, പ്രതികൂലിച്ചതും നിരവധിപേർ രംഗത്തെത്തിയിരുന്നു.

റഹ്മാനൊപ്പം ഒളിവില്‍ താമസിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് സജിത മൊഴി നല്‍കിയിരുന്നു. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. സംഭവങ്ങളുടെ ചുരുളഴിയുന്നത് വഴിയില്‍ വച്ച് ബന്ധുക്കള്‍ കാണാതായ റഹ്മാനെ കണ്ടതോടെയാണ്. റഹ്മാനൊപ്പം സാജിദയെയും ഉണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്. തറവാട് വീട്ടിലെ ഒറ്റമുറിയില്‍ ഇരുവരും പത്തു കൊല്ലം താമസിച്ചെന്ന വിവരം പുറത്തു വരുന്നത് പോലീസ് ചോദ്യം ചെയ്തപ്പോൾ ആണ്.

Leave A Reply
error: Content is protected !!