പ്ര​തി​ഭാ സം​ഗ​മ​വും ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും

പ്ര​തി​ഭാ സം​ഗ​മ​വും ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും

കു​ണ്ട​റ: പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്ര​തി​ഭാ സം​ഗ​മ​വും ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഇ​ന്ന് ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10.30 നാണ് ചടങ്ങ്. പഞ്ചായത്തിലെ വിവി ​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ് സി ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേടിയ കുട്ടികളെ ജഡ്ജിൽ ആദരിക്കും.പ്ലസ് ടു-വിന് കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​നി​ക്ക് മെ​ഡ​ൽ ന​ൽ​കും. സംഗമം ​എൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കൂടാതെ വി​ദ്യാ​സ​ഹാ​യ​ഹ​സ്തം ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി 16 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പഠിക്കുവാനായി മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കും. ചടങ്ങിൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​നാകും. എജ​ന​പ്ര​തി​നി​ധി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.

 

Leave A Reply
error: Content is protected !!