ഗുജറാത്തിലെ സൗരാഷ്ട്രയിൽ കനത്തമഴയും വെള്ളപ്പൊക്കവും; മൂന്നുമരണം

ഗുജറാത്തിലെ സൗരാഷ്ട്രയിൽ കനത്തമഴയും വെള്ളപ്പൊക്കവും; മൂന്നുമരണം

ഗുജറാത്തിലെ സൗരാഷ്ട്രയിൽ കനത്തമഴയും വെള്ളപ്പൊക്കവും തുടരുന്നു.വിവിധയിടങ്ങളിലായി മൂന്നുപേർ മരിച്ചു. നാലുപേരെ കാണാതായി. രാജ്‌കോട്ട്, ജാംനഗർ, ജുനഗഢ് ജില്ലകളെയാണ് ദുരന്തം കൂടുതൽ ബാധിച്ചത്.

ഒരു ദേശീയപാതയും 18 സംസ്ഥാനപാതകളും നദികൾ കരകവിഞ്ഞതിനെത്തുർന്ന് അടച്ചു. രണ്ടുകാറുകൾ ഒഴുകിപ്പോയി. ഒറ്റപ്പെട്ട മേഖലകളിലെ ഇരുന്നൂറിലധികം ആളുകളെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി. നാവികസേനയും വ്യോമസേനയും എൻ.ഡി.ആർ.എഫ്. സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തുകയാണ്.

Leave A Reply
error: Content is protected !!