രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ നവംബറോടെ ആരംഭിച്ചേക്കും

രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ നവംബറോടെ ആരംഭിച്ചേക്കും

രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ നവംബറോടെ ആരംഭിച്ചേക്കും. 12-നും 17-നുമിടയിൽ പ്രായമുള്ളവർക്കായിരിക്കും മുൻഗണന. ഇവരിൽ അനുബന്ധരോഗമുള്ളവർക്ക് ആദ്യം വാക്സിൻ നൽകും. ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയവ അനുബന്ധരോഗങ്ങളിൽ ഉൾപ്പെടും.

‘സൈക്കോവ്-ഡി’ വാക്സിനാണ് കുട്ടികൾക്ക് നൽകുക. കുട്ടികളിൽ പ്രതിരോധകുത്തിവെപ്പിന് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത് സൈഡസ് കാഡിലയുടെ ഈ വാക്സിനുമാത്രമാണ്. 18 വയസ്സിൽത്താഴെയുള്ള 44 കോടി കുട്ടികൾ രാജ്യത്തുണ്ട്. ഇവരിൽ 12-നും 17-നുമിടയിലുള്ളവരുടെ എണ്ണം 12 കോടിയോളംവരും.

Leave A Reply
error: Content is protected !!