ആക്രമണത്തിൽ പരിക്കേറ്റ കരാര് ജോലിക്കാരൻ തൂങ്ങി മരിച്ചു

ആക്രമണത്തിൽ പരിക്കേറ്റ കരാര് ജോലിക്കാരൻ തൂങ്ങി മരിച്ചു

കു​ണ്ട​റ: കേ​ര​ള​പു​ര​ത്ത് ഹെൽമെറ്റ് ധരിച്ചെത്തിയവരുടെ ആക്രമണത്തിൽ പരിക്കേറ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​രാ​ർ ജോ​ലി​ക്കാരൻ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ.

 

കേ​ര​ള​പു​രം വ​റ​ട്ടു ചി​റ തോ​ട്ട​വി​ള അ​ജ​യ് മ​ന്ദി​ര​ത്തി​ൽ രാ​ജേ​ന്ദ്ര​നെ (54 )യാ ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ജേ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ രാ​വി​ലെ ചാ​യ​യു​മാ​യി കി​ട​പ്പു​മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ രാ​ജേ​ന്ദ്ര​നെ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: ല​തി​ക കു​മാ​രി. മ​ക്ക​ൾ: മ​ഡോ​ണ, അ​പ​ർ​ണ. മ​രു​മ​ക​ൻ: അ​നു.

 

Leave A Reply
error: Content is protected !!