തൃശ്ശൂരിൽ യുഡിഎഫ് ബിഷപ്പിനെ പിന്തുണച്ച് ഇറക്കിയ പ്രസ്താവന : യാതൊരു ഗൂഢാലോചനയും ഇല്ലെന്ന് കെ ആർ ഗിരിജൻ

തൃശ്ശൂരിൽ യുഡിഎഫ് ബിഷപ്പിനെ പിന്തുണച്ച് ഇറക്കിയ പ്രസ്താവന : യാതൊരു ഗൂഢാലോചനയും ഇല്ലെന്ന് കെ ആർ ഗിരിജൻ

തൃശൂർ: തൃശ്ശൂരിൽ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തിൽ. പാലാ ബിഷപ്പിനെ പിന്തുണച്ച് ഇറക്കിയ പ്രസ്താവനയിൽ ആണ് വിവാദം.അനാവശ്യ വിവാദം വേണ്ടെന്നു൦ ബിഷപ്പിന്‍റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നുമായിരുന്നു പ്രസ്താവന. ഇതാണ് വിവാദത്തിൽ ആയത്.യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായിട്ട് വന്ന പ്രസ്താവന വിവാദമായതോടെ ഡിസിസി പ്രസിഡന്റ് പ്രസ്താവനയെ തളളി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജില്ല യു ഡി എഫ് കൺവീനർ കെ ആർ ഗിരിജൻ. യാതൊരു ഗൂഢാലോചനയും തൃശൂർ ഡിസിസിയുടെ വാർത്താകുറിപ്പ് തയാറാക്കിയതിൽ ഇല്ലെന്ന് കെ ആർ ഗിരിജൻ പറഞ്ഞു. രേഖപ്പെടുത്തിയത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. എതിരഭിപ്രായം ഈ വിഷയത്തിൽ യുഡിഎഫിലെ മറ്റ് കക്ഷികൾക്ക് ഉണ്ടാകുമെന്നും ഡി സി സി നേതൃത്യം താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!