കൈക്കൂലി: വി​ജി​ല​ൻ​സ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ അറസ്റ്റ് ചെയ്തു

കൈക്കൂലി: വി​ജി​ല​ൻ​സ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ അറസ്റ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം : വി​ജി​ല​ൻ​സ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ അറസ്റ്റ് ചെയ്തു. ക​രാ​റു​കാ​ര​നി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ആയിരുന്നു അറസ്റ്റ്. 25,000 രൂ​പ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെ​ള്ള​യ​ന്പ​ല​ത്തു​ള്ള പി​എ​ച്ച് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ വ​ച്ചായിരുന്നു അറസ്റ്റ്.

ക​രാ​റു​കാ​ര​നാ​യ മ​നോ​ഹ​ര​ൻ നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. ജോ​ണ്‍ കോ​ശി​യെ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ക​രാ​റു​കാ​ര​നി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങ​വേ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.വി​ജി​ല​ൻ​സ് സൂ​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!