ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ സ്‌പെഷ്യൽ ക്ലിനിക്കുകൾ ആരംഭിച്ചു

ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ സ്‌പെഷ്യൽ ക്ലിനിക്കുകൾ ആരംഭിച്ചു

തൃ​ശൂ​ർ: ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പു​തി​യ സ്പെ​ഷൽ ക്ലി​നി​ക്കു​ക​ൾകൂ​ടി പ്രവർത്തനം ആ​രം​ഭി​ച്ചു. ക്ലി​നി​ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​വി. വ​ല്ല​ഭ​ൻ നി​ർ​വ​ഹി​ച്ചു.

പൂ​ത്തോ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തിലാണ് പ്രവർത്തിക്കുന്നത്. സ​ന്ധി​രോ​ഗ ചി​കി​ത്സ​യും ഉ​ദ​ര​രോ​ഗ ചി​കി​ത്സ​യുമാണ് പുതിയതായി ആരംഭിച്ചത്. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ത ച​ന്ദ്ര​ൻ ഉത്‌ഘാടനത്തിൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ന്ധി​രോ​ഗ സ്പെ​ഷ​ൽ ക്ലി​നി​ക്ക് വ്യാ​ഴാ​ഴ്ച​ക​ളി​ലും ഉ​ദ​ര​രോ​ഗ സ്പെ​ഷൽ ക്ലി​നി​ക് വെ​ള്ളി​യാ​ഴ്ച​ക​ളി​ലു​മാ​യിരിക്കും പ്രവർത്തിക്കുക.

 

Leave A Reply
error: Content is protected !!