മി​ന്ന​ൽ ചു​ഴലി​ക്കാ​ട്ടിനെ തുടർന്ന് വീട് തകർന്നവർക്ക് ധന സഹായം ഉടൻ

മി​ന്ന​ൽ ചു​ഴലി​ക്കാ​ട്ടിനെ തുടർന്ന് വീട് തകർന്നവർക്ക് ധന സഹായം ഉടൻ

തൃ​ശൂ​ർ: മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​നെതു​ട​ർ​ന്ന് പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തിലുണ്ടായ നാ​ശ​ന​ഷ്ട​ങ്ങൾക്ക് സർക്കാർ നിശ്ചയിച്ച ന​ഷ്ട​പ​രി​ഹാ​രത്തുക വിതരണം ചെയ്യും. ആ​ദ്യ​ഘ​ട്ട വി​ത​ര​ണം 19നു ​ന​ടത്തുമെ​ന്നു ഉന്നതതല മീറ്റിംഗിന് ശേഷം റ​വ​ന്യു​ മ​ന്ത്രി കെ.​രാ​ജ​ൻ അ​റി​യി​ച്ചു.

വീ​ടു ത​ക​ർ​ന്ന​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും ആ​ദ്യ ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം അ​താ​തു വ​കു​പ്പു​ക​ൾ വ​ഴി ന​ൽ​കു​ം. ദു​ര​ന്തം സം​ഭ​വി​ച്ചു പ​ത്തു ദി​വ​സ​ത്തി​ന​കം സാ​ന്പ​ത്തി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തു സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണെ​ന്നു മ​ന്ത്രി കെ.​രാ​ജ​ൻ കൂട്ടിച്ചേർത്തു.

അ​ഡീ​ഷണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ ​എ. ജ​യ​തി​ല​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് തീരുമാനമെടുത്തത്. യോ​ഗ​ത്തി​ൽ ജില്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ, അ​സി. ക​ള​ക്ട​ർ സൂ​ഫി​യാ​ൻ അ​ഹ​മ്മ​ദ്, എ​ഡി​എം റെ​ജി പി.​ജോ​സ​ഫ്, ആ​ർ​ഡി​ഒ പി.​എ. വി​ഭൂ​ഷ​ണ​ൻ, ലാ​ൻഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ കെ.​ബി​ജു, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഡപ്യൂ​ട്ടി ക​ള​ക്ട​ർ മ​ധു​സൂ​ദ​ന​ൻ, തൃ​ശൂ​ർ ത​ഹ​സി​ൽ​ദാ​ർ ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Leave A Reply
error: Content is protected !!